തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിൽ കൊറോണ ഐസൊലേഷൻ യൂണിറ്റിൽ പോയി, രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ റിപ്പോർട്ട് ചെയ്ത ചൈനയിൽ നിന്നുള്ള ആദ്യ വിദ്യാർത്ഥികൾ എൻ്റെ മകൻ അദ്വൈതും കൂട്ടുകാരൻ ജിദു കൃഷ്ണനും ആയിരുന്നു എന്ന് പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ ഫേസ് ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിൽ കൊറോണ ഐസൊലേഷൻ യൂണിറ്റിൽ പോയി, രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ റിപ്പോർട്ട് ചെയ്ത ചൈനയിൽ നിന്നുള്ള ആദ്യ വിദ്യാർത്ഥികൾ എൻ്റെ മകൻ അദ്വൈതും കൂട്ടുകാരൻ ജിദു കൃഷ്ണനും ആയിരുന്നു. അകത്തുകയറുമ്പോൾ നെഴ്സുമാരും ഡോക്ടർമാരും ആശ്ചര്യപ്പെട്ടു, അഭിനന്ദിച്ചു.ചെക്കപ്പുകളെല്ലാം കഴിഞ്ഞ് വീടുകളിൽ ക്വാറൻഡയ്ൻ നിർദ്ദേശിച്ച് ഒപി ടിക്കറ്റ് കൈമാറുമ്പോൾ, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊറോണ സംശയിക്കുന്ന വിദേശിയേയും കൊണ്ടു് ആംബുലൻസ് വന്ന് നിന്നു."നിങ്ങൾ പെട്ടെന്ന് പൊയ്ക്കൊള്ളുക ' എന്ന് നിർദ്ദേശം നൽകി നെഴ്സുമാർ മറ്റൊരു വഴി ചൂണ്ടിക്കാട്ടിത്തന്നു. തത്രപ്പെട്ട് ആ വഴിയിലൂടെ പുറത്തു കടന്ന് വണ്ടിയുടെ അടുത്തേയ്ക്ക് നീങ്ങുമ്പോൾ എൻ്റെ ചിന്ത, ഞങ്ങളെ വേഗം പുറത്തു കടത്തിവിട്ട ശേഷവും അവിടെ തുടരുന്ന ആതുര സേവകരെക്കുറിച്ചായിരുന്നു. നന്മയുടെ ആൾരൂപങ്ങൾ. സ്വന്തം ജീവനുള്ള ഭീഷണി വകവയ്ക്കാതെ കൊറോണ വാർഡുകളിൽ സേവനം ചെയ്യുന്ന ആൾ ദൈവങ്ങളേ..... ബിഗ് സല്യൂട്ട്




