തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചുയെന്ന് വ്യാജ വാർത്ത നൽകിയ കരമന കാലടി, ഇളംതെങ്ങ്, രജനി നിവാസിൽ രൻജിത്തി(38)നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
തൻ്റെ അമൽജ്യോതി രൻജിത്ത് എന്ന ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കഴിഞ്ഞ ദിവസം രാത്രി വ്യാജ പോസ്റ്റിട്ടത്. ഇത് കണ്ടവർക്കിടയിൽ പരിഭ്രാന്തി പടർത്തിയിരുന്നു. വിവരം അറിഞ്ഞ ഫോർട്ട് പോലീസ് ഞായറാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണിയാൾ.


