തിരുവനന്തപുരം : കുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമച്ചിയാളെ റെയിൽവേ പോലീസ് അതിസാഹസികമായി പിടികൂടി. തിരുനെൽവേലി സ്വദേശി മാരി വയസ്സ് (41) ആണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12 .30 മണിക്കാണ് സംഭവം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കളിൽ നിന്നും 3 വയസ്സുകാരനെ തട്ടി കൊണ്ടു പോയി ഭിക്ഷാടത്തിനും മറ്റും ഉപയോഗിക്കുന്നതിനായി ശ്രമിച്ച ഇയാളെ റെയിൽവേ പോലീസ് അതിസാഹസിക മായി കീഴ്പ്പെടുത്തിയത്.
നാഗ്പൂരിൽ നിന്നും രക്ഷകർത്താക്കളോടൊപ്പം വന്ന 3 വയസ്സുക്കാരൻ റെയിൽവേ സ്റ്റേഷനിൽ കോറോണയുമായി ബന്ധപ്പെട്ട മെഡിക്കൽ ചെക്കിംഗിനായി കാത്തിരിക്കുമ്പോൾ ആണ് സംഭവം. സ്ഥിരം മയക്കുമരുന്നിന് അടിമയായ ഇയാൾ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. ലഹരി ഉപയോഗം കാരണം ഇയാളുടെ പണി നഷ്ടപ്പെട്ട , വീട്ടുകാരുമായി പിണങ്ങി മദ്യവും ലഹരി വസുക്കളും വാങ്ങാൻ പണമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിടെയാണ് ഇയാൾ കുട്ടിയെ കാണുന്നത്. കോറോണയുമായി ബന്ധപ്പെട്ട കർഫ്യു ആയതിനാൽ റെയിൽവേ സ്റ്റേഷനിൽ തിരക്ക് വളരെ കുറവായിരുന്നു. അതിനിടെയാണ് ചേച്ചിയോടൊപ്പം ഇരുന്ന കുട്ടിയെയും എടുത്ത് മാരി ഓടിയത്. ഉടൻ നിലവിളിച്ച് കൊണ്ട് പെൺകുട്ടിയുംപിന്നാലെ ഓടുന്നത് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത് കണ്ട് പാഞ്ഞെത്തി.
പോലീസിനെ കണ്ട് കുട്ടിയെ ഇയാൾ ട്രെയിനിനു മുന്നിലേക്ക് എറിയാൻ ശ്രമിച്ചെങ്കിലും തിരുവനന്തപുരം റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താനുളള ശ്രമത്തിടെ എ.എസ്.ഐ ജയകുമാറിന് നിസാരമായി പരിക്കേറ്റു. കുട്ടിയെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ തിരുവനന്തപുരം റെയിൽവേ പോലീസ് സബ്ബ് ഇൻസ്പെക്ടർ എൻ . സുരേഷ്കുമാർ , എ.എസ്.ഐ ജയകുമാർ , സി.പി.ഓ മാരായ അനിൽ , ഷജീർ സന്തോഷ് , രാജേഷ് ആർ.പി.എഫ് ഉദ്യോഗസ്ഥനായ ജി മുരളി , എന്നിവരുടെ സമയോജിതമായ ഇടപെടലിലൂടെയാണ് അറസ്റ്റ്.


