തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് 19 വൈറസ് ബാധയുടെ പ്രതിരോധത്തിന്റെ ഭാഗമായി കേരള പോലീസ് പുറത്തിറക്കിയ കൈ കഴുകൽ വീഡിയോ വൈറൽ ആയതിന് പിന്നാലെ കേരള പോലീസിന്റെ സോഷ്യൽ മീഡിയ ടീം പുറത്തിറക്കിയ ഹ്രസ്വചിത്രവും ഹിറ്റിലേക്ക് . ബ്രേക്ക് ദ ചെയിനിലൂടെ കൈകൾ ശുചിയാക്കിവെയ്ക്കേണ്ടതിന്റെ പ്രധാന്യം കേവലം രണ്ട് മിനുട്ട് നീളുന്ന ഹ്രസ്വചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്.
സംസ്ഥാനത്ത കോവിഡ് 19 ജാഗ്രതയുടെ ഭാഗമായിയാണ് കേരള പോലീസിന്റെ സോഷ്യൽ മീഡിയ ടീം ഇത്തരം ഒരു വിഡിയോ പുറത്തുറക്കിയത് . കേരള പോലീസിന്റെ സോഷ്യൽ മീഡിയ ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാം ഐപിഎസിന്റെ ആശയപ്രകാരം സോഷ്യൽ മീഡിയ സെല്ലിലെ സിവിൽ പോലീസ് ഓഫീസറായ അരുൺ ബിടിയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ലൂസിഫർ സിനിമയുടെ പശ്ചാത്തല സംഗീതത്തിൽ ബ്രേക്ക് ദ ചെയിന്റെ സന്ദേശമാണ് നൽകുന്നത്. കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പേടിക്കുകയല്ല ഇപ്പോൾ വേണ്ടതെന്നും, പോലീസും, സന്നദ്ധ പ്രവർത്തകരും, സാധാരണക്കാരും ഉൾപ്പെടെയുള്ള ജാഗ്രതയാണ് ഇപ്പോൾ ആവശ്യമെന്നും ഈ ലഘു ചിത്രത്തിലൂടെ വിശദമാക്കുന്നു. കൊവിഡ് 19 ബാധക്കെതിരെ പോലീസ് നൽകുന്ന ബോധവത്കണത്തിന്റെ ഭാഗമായാണ് ഈ ഹ്രസ്വ ചിത്രവും പുറത്തിറക്കിയത്. കൊവിഡ് 19 തിനെരെ ഉള്ള വ്യാജവാർത്തകൾ തടയുക എന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളുമാണ് കേരള പോലീസിന്റെ സോഷ്യൽ മീഡിയ സെന്റർ നടപ്പിലാക്കുന്നത്.