കോവിഡ് 19 ന്റെ വ്യാപനം കണക്കിലെടുത്തു 21ദിവസം ലോക്ക് ഡൌൺ നടപ്പിലാക്കിയ സാഹചര്യം കണക്കിലെടുത്തു ദേവസ്വം ക്ഷേത്രങ്ങളിൽ ഉള്ള പൂജാദികാര്യങ്ങൾ നിര്ത്തലാക്കിയത് പോലെ മറ്റു ഊരാണ്മ ക്ഷേത്രങ്ങളിൽ കൂടി പൂജകൾ നിർത്തി വൈപ്പിക്കാൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ജ്യോതിഷ താന്ത്രിക വൈദിക സംയോജന സമിതി പ്രസിഡന്റ് രവീന്ദ്രൻ പോറ്റി ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രോഗബാധ നിയന്ത്രിക്കാനായി സ്വ രക്ഷക്കായി വീടുകളിൽ കഴിയേണ്ട ക്ഷേത്ര ശാന്തിമാർ കിലോമീറ്റർ താണ്ടി ക്ഷേത്രങ്ങളിൽ പോയി പൂജ ചെയ്യുന്നതുമൂലം രോഗവ്യാപനത്തിന് ആക്കം കൂടുകയും, അതുപോലെ യാത്ര വേളകളിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഉള്ള സാഹചര്യം കണക്കിലെടുത്തു ആയിരക്കണക്കിന് ക്ഷേതശാന്തിമാരുടെ ജീവൻ രക്ഷിക്കാനായി ക്ഷേത്രങ്ങൾ താത്കാലിക മായി അടച്ചിടുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം എന്നും പ്രസ്താവന യിൽ ആവശ്യപ്പെട്ടു.


