കാട്ടാക്കട : കാട്ടാക്കട -പൂവച്ചൽ റോഡിൽ രാവിലെ പൂവച്ചൽ ഹയർ സെക്കന്ററി സ്കൂളിന് മുന്നിലും പുന്നാംകരിക്കകത്തും ആണ് അപകടങ്ങൾ. രാവിലെ 8 മണിയോടെ സ്കൂളിന് മുന്നിൽ റോഡിൽ അശ്രദ്ധമായി തിരിച്ച ഒമിനി വാനിൽ പൾസർ ബൈക്ക് ഇടിച്ചു ഒരാൾക്ക് പരിക്കേറ്റു. ഇയാളെ അതെ ഒമിനി വാനിൽ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
നിമിഷങ്ങൾക്കകം പൂവച്ചൽ പുന്നാംകരിക്കകത്തു അമിതവേഗത്തിൽ മൂവർ സംഘം സംഞ്ചരിച്ച കെ.എൽ 21 എച്ച് 6144 പൾസർ ബൈക്ക് കെ.എസ്.ആർ.ടി ബസിനെ മറികടന്നു പോകുന്നതിനിടെ രണ്ടു ഇരു ചക്രവാഹനത്തിൽ ഇടിച്ചു. തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ഇവർ രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തുകയും ചെയ്തു. അപകടം ഉണ്ടാക്കിയ ബൈക്കിൽ എത്തിയ സംഘങ്ങളിൽ ചിലർ പോലീസിനോടും നാട്ടുകാരോടും കയർത്തു സംസാരിച്ചത് സ്ഥലത്ത് സംഘർഷ അവസ്ഥക്ക് കാരണമായി. തുടർന്ന് പോലീസ് ഇടപെട്ടു.
ഈ ബൈക്കിന്റെ വരവ് കണ്ടു ബസ് കാട്ടുനിന്ന യാത്രക്കാരും സ്കൂൾ കുട്ടികളും ഒഴിഞ്ഞു മാറിയതിനാൽ വൻദുരന്തം ഒഴിഞ്ഞു മാറിയാതായി സമീപ വ്യാപാര സ്ഥാപന ഉടമകളും നാട്ടുകാരും പറഞ്ഞു. അപകടത്തിൽ ചെറിയ പരിക്കുകളാണ് ഉള്ളത്. ഇടിയുടെ ആഘതത്തിൽ പൾസർ ബൈക്കിന്റെ മുവശം പൂർണ്ണമായും തകർന്നു. ഈ ബൈക്ക് ഇടിച്ച ആക്റ്റിവ സ്കൂട്ടറും, മറ്റൊരു ബൈക്കിനും കേടുപാടുകൾ ഉണ്ടായി. അതെ സമയം നിരന്തരം പൂവച്ചൽ സ്കൂൾ സമയങ്ങളിൽ ഇത്തരം ബൈക്കുകളിൽ രണ്ടിൽ കൂടുതൽ ആൾക്കാരെ കയറ്റി ചീറിപ്പായുന്നതും അപകടത്തിൽ പെടുന്നതും നിത്യ സംഭവം ആണ് എന്ന് നാട്ടുകാർ പറയുന്നു.
കാട്ടാക്കട -പൂവച്ചൽ റോഡിൽ നിരന്തരം അപകടങ്ങൾ നടക്കുമ്പോഴും സംഭവനങ്ങൾ ഒതുക്കി തീർക്കുക പതിവാണ്. അപകടങ്ങൾ നടക്കുമ്പോൾ പോലീസ് എത്തുന്നതിനു മുന്നേ ഒതുക്കി തീർക്കുന്നതിനാൽ ഒന്നും റിപ്പോട്ട് ചെയ്യാൻ കഴിയുന്നില്ലന്നാണ് അധികൃതർ പറയുന്നത്. കാട്ടാക്കടയിൽ താലൂക്ക് അനുവദിച്ചു മാസങ്ങൾ കഴിഞ്ഞു മോട്ടോർ വകുപ്പ് ഓഫീസ് അനുവദിച്ചു എന്നാൽ നാളിതുവരെയും റോഡ് സുരക്ഷയുടെ ഭാഗമായി പരിശോധനകൾ നടത്തിയിട്ടിയിട്ടില്ല.
കാട്ടാക്കടയിൽ താലൂക്ക് പരിധിയിലെ കാട്ടാക്കട -പൂവച്ചൽ റോഡിലാണ് അപകടങ്ങൾ നിരന്തരം നടക്കുന്നത്. അതെ സമയം കാട്ടാക്കട പോലീസ് വാഹന പരിശോധ നടത്തുമ്പോൾ ചില വാട്സ് ആപ്പ് ഗ്രുപ്പുകൾ വഴി പോലീസ് പരിശോധന നടക്കുന്നു എന്ന് സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതും എതിരെ വാഹങ്ങൾ വരുമ്പോൾ മറ്റുള്ള വാഹനങ്ങൾക്ക് റോഡിൽ പരിശോധന നടക്കുന്നതായി സിഗ്നൽ നൽകുന്നത് ഇത്തരക്കാർക്ക് അനുഗ്രഹമാണ്. റോഡപകടങ്ങൾ നിത്യ സംഭവം ആയതിനെ തുടർന്ന് കളക്ടർക്ക് പരാതി നൽകാൻ നാട്ടുകാർ ഒപ്പു ശേഖരണം നടത്തി തുടങ്ങി.

