തിരുവനന്തപുരം : മാധ്യമം എന്ന വ്യാജേനെ നെടുമങ്ങാട് താലൂക്ക് കേന്ദ്രീകരിച്ചു ഓൺലൈൻ മീഡിയ ചാരിറ്റബിൾ സൊസൈറ്റി TVM/TC/953/2018 എന്ന ചാരിറ്റി രജിസ്ട്രേഷൻ വച്ച് നവശബ്ദം ഫേസ്ബുക്ക് പേജിന്റെ മറവിൽ നിരവധിയാൾക്കാരെ ഭീക്ഷണിപ്പെടുത്തിയും തട്ടിപ്പു നടത്തിവന്ന വ്യാജ ആന ഡോക്ടറും കൂട്ടളിയും പോലീസിന്റെ പിടിയിലായി. നവശബ്ദം ഫേസ്ബുക്ക് പേജ് അഡ്മിനായ നെടുമങ്ങാട് കരിപ്പൂർ മണ്ണറവിളാകം വീട്ടിൽ ശ്രീജേഷ്(33), കൊല്ലം ഐവർകാല കോവിക്കൽകുഴിയിൽ അരുൺ(26) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റുചെയ്തത്.
എലിഫന്റ് സ്ക്വാഡിലെ ഡോക്ടർമാരെന്ന വ്യാജേന ക്ഷേത്രങ്ങൾ സന്ദർശിച്ച് ഭാരവാഹികളെയും ആനപ്പാപ്പാന്മാരെയും വിരട്ടി പണം കവരുകയാണ് ഇവരുടെ രീതി. ചൊവ്വാഴ്ച പേട്ടയിലെ മൂന്നാം മനയ്ക്കൽ ക്ഷേത്രത്തിൽ എത്തിയ പ്രതികൾ എഴുന്നള്ളിപ്പിനു കൊണ്ടു വന്ന ആനയെ പരിശോധിക്കുകയും പാപ്പാൻമാരെയും ക്ഷേത്ര ഭാരവാഹികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആനപ്രേമികൾ ആനയുടെ ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതോടെ പരസ്പ രവിരുദ്ധമായ കാര്യങ്ങൾ പറയുകയും. ആനയെ മരുന്നുകൊടുത്ത് അസുഖക്കാരനാക്കും എന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും ചേർന്നു ഇരുവരെയും തടഞ്ഞുവച്ച് പേട്ട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പേട്ട എസ് . എച്ച്.ഒ.കെ.കെ.ബിജുവിൻറ നേതൃത്വ ത്തിൽ എത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിൽ എലിഫന്റ് ക്രിട്ടിക്കൽ കെയർ ആൻഡ് റെസ്ക്യു യൂണിറ്റ് എന്നു രേഖപ്പെടുത്തിയിരുന്നു ഇവരുടെ തട്ടിപ്പു രീതി.
ശ്രീജേഷ് അറസ്റ്റിലായത് പത്ര മാധ്യമങ്ങൾ വന്നതിനെ തുടർന്ന് നിരവധി പരാതികളാണ് വിവിധയിടങ്ങളിൽ നിന്നും ഉയരുന്നത്. നെടുമങ്ങാട് പട്ടണത്തിലെ ചില വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഫേസ് ബുക്ക് പേജിൽ വ്യാജ പോസ്റ്റുകൾ ഇട്ട് പണം തട്ടിയിട്ടുള്ളതായുള്ളതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിൽ ചില സ്ത്രീകളും കുടുങ്ങിയിട്ട്ണ്ടത്രേ. എന്നാൽ ഇവരാരും ശ്രീജേഷിനെ പേടിച്ച് രംഗത്തു വന്നിട്ടില്ല. നവശബ്ദം എന്ന പേരിൽ വാട്സ് സാപ്പ് സ്ത്രീകളെ കേന്ദ്രീകരിച്ചു ഗ്രൂപ്പുകൾ തുടങ്ങുകയും അംങ്ങളെ പേഴ്സണൽ വാട്സ് സാപ്പ് വഴി സൗഹൃദം കൂടുകയും അതുവഴി പലരീതിൽ ഭീക്ഷണിപ്പെടുത്തി പണം തട്ടുന്ന രീതിയും ശ്രീജേഷ്നു ഉണ്ടായിരുന്നതായും ആരോപണം ഉയരുന്നുണ്ട്.
കൂടതെ പ്രദേശത്തെ പ്രധാന ദൃശ്യ പത്ര മാധ്യമങ്ങളുടെ പേരിൽ വിവിധയിടങ്ങളിൽ നിന്നും വാർത്തകൾ ശേഖരിക്കുകയും മറ്റു പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ നൽകാം എന്ന് പറയുകയും പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ വരുന്നതിനു രൂപ നൽകണമെന്നും പറഞ്ഞു പണം വാങ്ങുന്നതും പതിവാണ് എന്ന് ആരോപണം നിലവിൽ ഉണ്ട്. ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ വിവിധ രോഗങ്ങൾ ബാധിച്ചു കിടക്കുന്ന നിർദ്ധരായ രോഗികളെയാണ് ഇയാൾ ഇരയാകുന്നത്. മരുന്നുകൾക്കും മറ്റു ആവശ്യങ്ങൾക്കുമായി കരുതിയിരിക്കുന്ന രൂപയാണ് ഇയാൾ കൈക്കലാക്കി മുങ്ങുന്നത് എന്ന് നാട്ടുകാർ തന്നെ പറയുന്നു.





