കല്ലറ : കല്ലറ മീതൂറിൽ കെ.എസ്.ആർ.ടി.സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ, പാക്കിസ്ഥാൻ മുക്ക്, കുറിഞ്ചിലക്കാട് കടയിൽ വീട്ടിൽ അബ്ദുൽ കരീമിന്റെ മകൻ ഷജീർ (35) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് അപകടം. നെടുമങ്ങാട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ്സും എതിർ ദിശയിൽ വന്ന ഓട്ടോയുമാണ് ഇടിച്ചത്. പാങ്ങോട് പോലീസ് മേൽനടപടി സ്വീകരിച്ചു.
കല്ലറയിൽ ബസും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് ഒരാൾ മരിച്ചു
Tags




