കാട്ടാക്കട : കാട്ടാക്കട -പൂവച്ചൽ റോഡിൽ വീണ്ടും അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയും ഉണ്ടായത് നാലു അപകടങ്ങൾ. പൂവച്ചൽ മുളമൂട് ജംഗ്ഷനിൽ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചു അപകടം. പുന്നാംകരിക്കകം ഇറക്കത്ത് മുളമൂട് സ്വദേശി ഓട്ടോ അപകടത്തിൽപെട്ടു. ഇന്നലെ മുളമൂട് ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടി മുട്ടി. നക്രാംചിറക്കു സമീപം ബൈക്ക് അപകടം ഉണ്ടായി.
അപടങ്ങൾ നടന്നാൽ ഉടൻ നാട്ടുകാർ പോലീസിനെ അറിയിക്കുക സർവ്വ സാധാരമാണ് എന്നാൽ പോലീസ് സ്റ്റേഷനിൽ നിന്നും രണ്ടര കിലോമീറ്റർ ദൂര പരിധിൽ കാട്ടാക്കട -പൂവച്ചൽ റോഡിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിലും അപകടത്തിൽ പെടുന്നവരെ ആംബുലൻസ് എത്തി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചു ആംബുലൻസ് തിരികെ എത്തിയാൽപ്പോലും പോലീസ് സംഭവ സ്ഥലത്ത് എത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടതെ മുളമൂട് ജംഗ്ഷനിൽ അപകടങ്ങൾ നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും സംഭവ സ്ഥലത്തു നിന്നും വാഹനങ്ങൾ എടുത്തു മാറ്റാൻ കാട്ടാക്കട പൊലീസിന് കഴിഞ്ഞിട്ടില്ല. നാട്ടുകാർ സംഭവം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് സ്ഥലത്ത് എത്തിയില്ലന്നും ആരോപണം ഉണ്ട്. ഫെബ്രുവരി രണ്ട് മുതൽ ഇന്നലെ വരെ നടന്ന നിരവധി അപകടങ്ങളാണ്.
അമിത വേതയാണ് ഇവിടെ നടന്ന എല്ലാ അപകടങ്ങൾക്കും കാരണം. ജനങ്ങളുടെ ജീവന് ഭീഷണിയായി ചീറിപ്പായുന്ന വാഹനങ്ങൾക്ക് മൂക്കുകയർ ഇടാൻ പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ നാളിതുവരെയും കഴിയുന്നില്ല. റോഡപകടങ്ങൾ നിത്യ സംഭവം ആയതിനെ തുടർന്ന് കളക്ടർക്ക് പരാതി നൽകാൻ നാട്ടുകാർ ഒപ്പു ശേഖരണം നടത്തി വരുന്നതിനിടയാണ് വീണ്ടും അപകടങ്ങൾ.




