കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും മാർക്കറ്റിനുള്ളിൽ
ലഭ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലന്ന് പരാതി
കാട്ടാക്കട : മാലിന്യങ്ങളും മലിനജലവും നിറഞ്ഞ കാട്ടാക്കട പൊതു ചന്ത ഗതികേടിൽ. മൂക്കുപൊത്താതെയും രോഗ ഭീതിയില്ലാതെയും കാട്ടാക്കട ചന്തയിൽ കയറാനാകില്ല. അത്രകണ്ട് ദയനീയമാണ് ചന്തക്കുള്ളിലെ സ്ഥിതിഗതികൾ. അഴികിയ പച്ചക്കറികളും ഇലകളും പ്ലാസ്റ്റിക്കും ചന്തയുടെ പലയിടങ്ങളിൽ കൂടിക്കിടക്കയാണ്. ഈ ചവറുകൂനക്ക് സമീപത്താണ് ഭക്ഷ്യ സാധനങ്ങളുടെ വിൽപ്പന. മീൻ ചന്തയുടെ അവസ്ഥയാണ് ഏറെ ദുരിതം.
മീൻ വെള്ളവും അവശിഷ്ടങ്ങളുമൊക്കെ കൂടി കലർന്ന കറുത്തിരുണ്ട പുഴുവരിച്ച ദുർഗന്ധം നിറഞ്ഞ മലിനജലം ചവുട്ടിക്കടന്നല്ലാതെ മത്സ്യമാർക്കറ്റിൽ എത്താൻ പറ്റില്ല. ആഴ്ചകളോളമായി കെെട്ടികിടക്കുന്ന മാലിന്യങ്ങൾക്ക് മുകളിൽ ഇരുന്നാണ് കച്ചവടക്കാരുടെ മീൻ വില്പന. കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ മാർക്കറ്റില്ല. ഒരു പാത്രം മീൻ വിൽക്കുന്നതിന് 50 രൂപ നൽകണം. കയറ്റിറക്ക് ക്കൂലിയും വണ്ടി വാടകയും വേറെ. ഇതൊക്കൊ നൽകി മീൻ വിൽക്കാൻ എത്തുന്ന കച്ചവടക്കാർക്ക് വെയിലും മഴയും നൽകുന്നതിനൊപ്പം മാലിന്യ പ്രശ്നങ്ങളും സഹിക്കേണ്ടിവരുന്നു. കൈകൾ കഴുകുന്നതിന് പോലും വെള്ളമില്ല. സ്ത്രീകൾക്ക് നേരെ മാർക്കറ്റിലുള്ള ചിലർ അസഭ്യം പറഞ്ഞാൽ പോലും ചോദിക്കാൻ ആരുമില്ലന്ന് കച്ചവടക്കാർ.

ഒരു വർഷത്തിന് മുൻപാണ് ലക്ഷങ്ങൾ ചിലവഴിച്ച് മാർക്കറ്റിലെ സ്റ്റാളുകൾ നവീകരിച്ചത്. കോടികൾ ചിലവഴിച്ചുള്ള നവീകരണം പ്രഖ്യാപനങ്ങളിലൊതുങ്ങി. താലൂക്ക് ആസ്ഥാനത്ത് മാർക്കറ്റിലേക്ക് തിങ്കൾ വ്യാഴം ദിവസങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമപഞ്ചായത്തിലെ പ്രധാന വരുമാനമാർഗങ്ങൾ ഒന്നായ മാർക്കറ്റ് മാലിന്യമുക്തമാക്കാൻ അധികൃതർ തയ്യാറാവണമെന്ന് ആവശ്യം ശക്തമാവുകയാണ്