കാട്ടാക്കട : കള്ളിക്കാട് ചന്തക്കു സമീപം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു. കാട്ടാക്കട ഡിപ്പോയിലെ ആർ.എസ്.സി 183 ബസാണ് അപകടത്തിൽ പെട്ടത്. ആളപായം ഇല്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം.
കാട്ടാക്കടയിൽ നിന്നും നെയ്യാർഡാമിലേക്കു പോകുകയായിരുന്ന ബസ് കള്ളിക്കാട് ചന്തക്കു സമീപത്തെ ബസ് സ്റ്റോപ്പിൽ ആളെ ഇറക്കാൻ നിറുത്തുന്നത്തിനു മുൻപേ മുൻവശത്തെ വലതു വശത്തെ പ്ളേറ്റ് ഒടിയുകയായിരുന്നു എന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
നിയന്ത്രണം വിട്ട ബസ് എതിർ വശത്തെ ഉണ്ടായിരുന്ന ബൈക്കിലും മതിലും ഇടിച്ചു നിന്നു. തുടർന്ന് കള്ളിക്കാട് നെയ്യാർഡാം റോഡ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ പോലീസിനെ അറിയിച്ചു വെങ്കിലും അടുത്ത സ്റ്റേഷനിൽ നിന്നു പോലീസ് എത്താൻ സമയമെടുത്തെങ്കിലും. നാട്ടുകാർ ഇടപെട്ടു ഗതാഗത തടസം പുനഃസ്ഥാപിച്ചു.