കാട്ടാക്കട : പേഴുംമൂട് പുനക്കോട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലചിറപ്പ് മഹോത്സവം സമാപിച്ചു. ഗണപതിഹോമം, അഷ്ടാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി അക്കിത്തമംഗല മഠത്തിൽ ബ്രംഹ്മശ്രീ ചന്ദ്രമോഹനര് മുഖ്യ കാർമികത്വം വഹിച്ചു. ഡിസംബർ 23 മണ്ഡല ചിറപ്പ് മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറിയത്. വിവിധ കലാപരിപാടികളും ഘോഷയാത്രയും നടന്നു.