വെള്ളനാട് : വെള്ളനാട് കൂവക്കുടി പാലത്തിൽ സുരക്ഷക്കായി സ്ഥാപിച്ച സുരക്ഷാ വേലി സാമൂഹിക വിരുദ്ധർ കട്ട് ചെയ്തു നശിപ്പിച്ചതായി നാട്ടുകാരുടെ പരാതി. ആറ്റിലേക്ക് മാലിന്യം തള്ളാനാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കൂവക്കുടിയാറ്റിൽ ആത്മഹത്യാ പ്രവണതയും അറവ് മാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കലും പതിവായതിനെ തുടർന്നാണ് ഒരു വർഷം മുൻപ് പാലത്തിന്റെ ഇരു വശങ്ങളിലുമായി ഇരുമ്പു വേലി സ്ഥാപിച്ചത്. വേലിയുടെ കുറച്ചു ഭാഗമാണ് രാത്രിയുടെ മറവിൽ കട്ട് ചെയ്തു ചുരുട്ടി വെച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കൂടതെ പ്രദേശത്ത് വൈദ്യുത ലൈറ്റുകൾ ഉണ്ടെങ്കിലും ചിലത് പ്രവർത്തന രഹിതമാണ്.
രാത്രി കാലങ്ങളിൽ സ്ഥിരമായി അന്യ സമസ്ഥാനത്തു നിന്നും എത്തുന്ന ചരക്കു ലോറികൾ പഴയ പാലത്തിനു സമീപം നിറുത്തിയിട്ടു ഡ്രൈവർമാർ വിശ്രമിക്കാറുമുണ്ട്. അത് ചില സാമൂഹ്യ വിരുദ്ധർക്ക് തടസ്സമാകുന്നുമുണ്ട്. ഇതാണേ സുരക്ഷാ വേലി നശിപ്പിച്ചതായി കാരണമായത് എന്നും ആരോപണം ഉണ്ട്. അടിയന്തിരമായി ഈ ഭാഗത്ത് സുരക്ഷ ക്യാമറ വെക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.