തിരുവനന്തപുരം : രണ്ടു വൃക്കകളും തകരാറിലായ ഗൃഹനാഥൻ ജീവൻ നിലനിർത്താൻ കാരുണ്യം തേടുന്നു . തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിന്കരക്കടുത്ത് മഞ്ചവിളാകം, പശുക്കോട്ടുകോണം മനയ്ക്കൽ വീട്ടിൽ വിജയരാജ് (37)എന്നറിയപ്പെടുന്ന സജിയാണ് തുടർച്ചികിത്സക്ക് പണമില്ലാതെ സഹായം തേടുന്നത്. ഒൻപതു വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അഞ്ചു വർഷത്തോളമായി കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സ. തുടർച്ചയായി നടത്തുന്ന ഡയാലിസിസാണ് വിജയരാജ്ന്റെ ജീവൻ നിലനിർത്തുന്നത് . ഇരു വൃക്കകളുടെയും പ്രവർത്തനം ഏറക്കുറെ നിലച്ചു.
നിലവിൽ ആഴ്ചയിൽ മൂന്നു ഡയാലിസ് നടത്തുന്ന സാഹചര്യത്തിൽ എത്രയുപെട്ടെന്ന് വൃക്കമാറ്റിവെയ്ക്കണം എന്നാണു ഡോക്ടർമ്മാർ നിർദ്ദേശിച്ചിരിക്കുന്നത്. വൃക്ക മാറ്റിവയ്ക്കലിനുള്ള 15 ലക്ഷത്തോളം രൂപ സ്വപ്നങ്ങൾക്കുമപ്പുറമാണ്. വയർ നീരുവന്ന് വീർത്തിരിക്കുന്നു വെങ്കിലും ഡോക്ടർമ്മാർ സ്കാൻ ചെയ്യണം എന്ന് നിർദ്ദേശിച്ചിരിക്കുന്നു വെങ്കിലും പണമില്ലാത്തതിനാൽ നടത്തിയില്ല. നിത്യ ചെലവുകൾക്ക് നാട്ടുകാരും കൂലിപ്പണിക്കാരനായ ഏക സഹോദരനും നൽകുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മുന്നോട്ടു പോകുന്നത്. അഞ്ചു സെന്റ് പുരയിടവും അതിലെ കൊച്ചുകൂരയും ഉണ്ട്.
ഓട്ടോ ഡ്രൈവർ ആണ് വിജയരാജ്. ഭാര്യ ഷൈനി [30], മകൻ വിജിൻ [3]. സ്വന്തമായുള്ള ഓട്ടോ ഓടി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നതിനിടെ ഒരു വർഷത്തിന് മുൻപ് വാഹനം ഓടിക്കുന്നതിനിടെ അപകടത്തിൽ പെടുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആകുകയും ഉണ്ടായി. വർഷങ്ങൾക്ക് മുൻപ് ഒരു വൃക്കതകരാറിലായിരുന്നു. എന്നാൽ ഇതിനായി ഉള്ള ചികിത്സകൾ നടന്നു വരവേയാണ് അപകടവും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിച്ച മരുന്നുകൾ കഴിച്ചതിനെ തുടർന്ന് രണ്ടാമത്തെ വൃക്കയും തകരാറിലായി എന്ന് വിജയരാജ് പറയുന്നു. സുമനസുകളുടെ സഹായത്തിനായി അമരവിള സിന്റികേറ്റ് ബാങ്കിൽ വിജയരാജ്ന്റെ ഭാര്യ ഷൈനിയുടെ പേരിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ : 40072200123075 , ഐ . എഫ് . എസ് . സി : SYNB 0004007 ഫോൺ : 9947825430, 9947827465