കാട്ടാക്കട : സാമൂഹ്യ സുരക്ഷാ, ക്ഷേമ പെൻഷൻ കാരുടെ ബയോ മെട്രിക് മാസ്റ്ററിംഗ് വാർഡുതലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് സുതാര്യമാക്കണം മെന്ന്ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അനർഹരെ കണ്ടെത്തുന്നതിന് സർക്കാർ തുടങ്ങിയ പദ്ധതി മുതിർന്ന ഗുണഭോക്താക്കളെ സംബന്ധിച്ച് ദുരിതമായിരിക്കുകയാണ്. ആവശ്യത്തിന് അക്ഷയ കേന്ദ്രങ്ങൾ ഇല്ലാത്തതും ഉള്ള അക്ഷയ കേന്ദ്രങ്ങളുടെ സൗകര്യ കുറവും ദുരിതത്തിന്റെ ആക്കം കൂട്ടി.
അക്ഷയ കേന്ദ്രങ്ങളുടെ സാങ്കേതീക പ്രശനങ്ങളും മുതിർന്ന പൗരന്മാരുടെ മണിക്കൂറോളം നീണ്ട ക്യൂവിന് കാരണമായി. ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഇക്കാര്യത്തിൽ പ്രാധാന്യം കൊടുക്കാത്തത് പ്രതിഷേധാർഹമാണ് യോഗത്തിൽ ബി.ജെ.പി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ജി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.




