പൂവച്ചൽ : പൂവച്ചൽ പഞ്ചായത്തിലെ ഉറിയാക്കോട്, മുള്ളറ-കൊണ്ണിയൂർ ,ചക്കിപ്പാറ റോഡുകളുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തികരിക്കാത്തതിൽ പ്രതിക്ഷേധിച്ച് പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആര്യനാട് പബ്ലിക് വർക്സ് ഡിപ്പാർട്ട് മെന്റ് അസിസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിച്ചു..
കാൽനടയാത്ര പോലും ദുരിതപൂർണ്ണമായ റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.മൂന്ന് ദിവസത്തിനുള്ളിൽ എവറസ്റ്റ് മിക്സ് ഉപയോഗിച്ച് കുഴികൾ നികത്തി ഗതാഗത യോഗ്യമാക്കാമെന്നും ഉടൻ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്നുള്ള രേഖാമൂലമുള്ള ഉറപ്പിൻമേൽ സമരം ഉച്ചയോടെ അവസാനിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ആർ ബൈജു ,കെ.കെ.രതീഷ്,ഷാജി ദാസ്, ജെ.ഷാഫി, ലിജു സാമുവൽ, ഉദയൻ പന്തടിക്കളം, റിജു വർഗീസ്, ചേരപ്പള്ളി പ്രശാന്ത് ,രാഹുൽ ,അനിൽകുമാർ ,സജു കട്ടയേക്കാട്, റെജി കുമാർ, സാം എന്നിവർ സംസാരിച്ചു.




