കാട്ടാക്കട : വിശ്വ ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച 12-മത് വിശ്വദീപ്തി ഇന്റർ സ്കൂൾ ബാസ്ക്കക്കറ്റ് ബോൾ ടൂർണമെൻറിൽ വിശ്വദീപ്തി സ്കൂൾ ഒന്നാം സ്ഥാനവും കുട്ടമല മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 
വിജയികൾക്കുള്ള സമ്മാനവിതരണം കാട്ടാക്കട എ.എസ്.ഐ ശ്രീകുമാർ നിർവ്വഹിച്ചു. സ്കൂൾ മനേജർ ഫാ.ഡോ. വർഗ്ഗീസ് നടുതല, പ്രിൻസിപ്പാൾ ടോമി ജോസഫ്, വൈസ് പ്രിൻസിപ്പാൾ ശോഭ.എസ്.എസ്, മാർ - ബസേലിയോസ് സ്കൂൾ മാനേജർ റവ.ഫാ.ജസ്റ്റിൻ നീലറത്തല എന്നിവർ പങ്കെടുത്തു.




