മാണിക്കൽ : മാണിക്കൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം കൊപ്പം എൽപിഎസിൽ നടന്നു. സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുജാത അദ്ധ്യക്ഷത വഹിച്ചു. കുതിരകുളം ജയൻ സ്വാഗതം ആശംസിച്ചു. കെ പി ചന്ദ്രൻ , വൈ വിശോഭകുമാർ , കലാകുമാരി , ശാന്തകുമാരി , എസ് ലേഖകുമാരി , എൻ ചന്ദ്രിക ആർ ജലജ ടീച്ചർ , ടി ഓമന , ശോഭന , ഗോപകുമാർ , ലതിക ശരണ്യ എസ് എന്നിവർ സംസാരിച്ചു . ഐസിഡിഎസ് സൂപ്പർവൈസർ വനജകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ജി സദാശിവൻ നായർ നന്ദി പറഞ്ഞു.