പാലോട് : മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ഇടിഞ്ഞാർ ഗവ. ട്രൈബൽ എച്ച്.എസിൽ വൻതോതിലുളള വികസനപ്രവർത്തനങ്ങളാ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഒന്നടങ്കം വികസനക്കുതിപ്പിലാണ്.
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടിഞ്ഞാർ ഗവ. ട്രൈബൽ എച്ച്. എസിൽ എട്ടു ക്ലാസ്സ് മുറികളോടുകൂടിയ രണ്ടാംനിലയുടെ നിർമ്മാണം (87 ലക്ഷം) രൂപ ചെലവഴിച്ച് പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച കളിസ്ഥലം നിർമ്മാണം (73ലക്ഷം) പുരോഗമിക്കുന്നു. സ്കൂൾ ചുറ്റുമതിൽ നവീകരണം(30ലക്ഷം) ഉൾപ്പെടെ രണ്ടു കോടി രൂപയുടെ വികസന പ്രർത്തനങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. നാല് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എട്ട് ക്ലാസ്സ്മുറികളോടുകൂടിയ രണ്ടാം നിലയുടെ ഉദ്ഘാടനവും 2019 നവംബർ 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ ആർ.ബാബു കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന് എൽ.എസ്.ജി.ഡി.എക്സിക്യൂട്ടീവ് എഞ്ചിനിയർ ബി. ശോഭനകുമാരി പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രൻ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബാ ഗിരീഷ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീജാ ഷെനിൽ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.റിയാസ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി.ചെയർപേഴ്സൺ സിന്ധുകുമാരി..ജി.വി,പി.ടി.എ. പ്രസിഡന്റ് സുബീഷ് കുമാർ.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.