കാട്ടാക്കട : വിദ്യാലയങ്ങളുടെ സര്‍ഗാത്മകവും അക്കാദമികവുമായ കണ്ടെത്തലുകളും നൂതനാശയങ്ങളും പങ്കുവച്ച് സമഗ്രശിക്ഷ കേരള നടപ്പിലാക്കുന്ന പദ്ധതിയായ സർഗവിദ്യാലയത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം പൂവച്ചല്‍ ഗവ യു പി സ്കൂളില്‍ സുപ്രസിദ്ധ സിനിമാപിന്നണി ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി.ഒ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.ആര്.ജി കണ്‍വീനര്‍ സ്റ്റുവര്‍ട്ട് ഹാരീസ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ലതകുമാരി നന്ദിയും അറിയിച്ചു.
സര്‍ഗവിദ്യാലയത്തിന്റെ ഭാഗമായി സ്കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളായ വായനോത്സവം ,കിളിമൊഴി -ഒരു പഠന മാധ്യമം എന്നിയെക്കുറിച്ച് കണ്നര്മാരായ ജയശ്രീ , നസ്റിന് എന്നിവര്‍ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാമചന്ദ്രന്, എ.ഇ.ഒ ഉദയകുമാര്‍, ബി.പി.ഒ സതീഷ്, എസ്.എം.സി ചെയര്മാന് നാസറുദീന്‍ , സ്കൂള്‍ ലീഡര്‍ ജസല്‍, സസ്കൂള്‍ ചെയര്മാന് മുഹമ്മദ് അസ്ലാം എന്നിവര്‍ സംസാരിച്ചു.
സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ വീജയികള്ക്കുള്ള സമ്മാനവിതരണവും തുടര്‍ന്ന് നടത്തൂകയൂണ്ടായി.




