നെയ്യാറ്റിൻകര : ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ ആയ സഹോദരങ്ങൾ നെയ്യാറ്റിൻകര
പൊഴിയൂരിൽ വച്ച് പോലീസിന്റെ പിടിയിലായി.
ഉച്ചക്കട സ്വദേശിനിയായ യുവതിയുടെ നാലര പവന്റെ മാല പിടിച്ചു പറിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൃച്ചി പൊൻവിള സ്വദേശികളായ 32 വയസുള്ള ഫ്രാങ്ക്ളിൻ കുമാർ ഇയാളുടെ സഹോദരനായ 27 വയസുള്ള ജോൺ പോൾ എന്നിവർ പിടിയിലാകുന്നത്.
കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. പൊഴിയൂരിലെ ബന്ധു വീട്ടിലെത്തിയ പ്രതികൾ, ഇവിടത്തെ ബൈക്ക് എടുത്തായിരുന്നു മോഷണത്തിന്
ഉപയോഗിച്ചിരുന്നത്. പോലീസ് സി സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെടെ ഇരുപതോളം കേസിലെ പ്രതികളാണ് ആണ് ഇവർ. കേരളത്തിലെ ഇവർക്കെതിരെ മറ്റു സ്റ്റേഷനുകളിൽ കേസ് ഉണ്ടോ എന്ന പരിശോധന നടത്തി വരുന്നതായി പോലീസ് അറിയിച്ചു. മോഷണത്തിനു ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.