നെടുമങ്ങാട് : എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി ഒന്നര വർഷത്തിന് ശേഷം പോലീസ് പിടിയിലായി.
വെള്ളനാട് സ്വദേശി സജി ( 26) യെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബാലികയുടെ മാതാവിന്റെ രണ്ടാം ഭർത്താവാണ് ഇയാൾ.
ഇരുവരുമോടൊപ്പം നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ചു വരവെയാണ് ബാലികയെ പീഡിപ്പിച്ചത്.
നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, എസ്. ഐ. സുനിൽഗോപി, സി. പി. ഒ. മാരായ ആനന്ദക്കുട്ടൻ, ഷാജി, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.