നെയ്യാറ്റിൻകര : സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്തി വരുന്ന ലഹരി വിരുദ്ധ യജ്ഞം കരുതൽ എന്ന പരിപാടി മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.
മൂന്നാം ഘട്ട ഉത്ഘാടനം നെയ്യാറ്റിൻകര ബോയ്സ് എച്ച് എസ്.എസിൽ നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലാനും, പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രനും ചേർന്ന് ഉത്ഘാടനം ചെയ്തു.
രാവിലെ 10ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ നിന്നും ആരംഭിച്ച കരുതൽ ജ്വാല പ്രയാണം തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്പി ജ്വാല തെളിയിച്ചു. തുടർന്ന് ഉദിയൻകുളങ്ങര എൻ.എ.പി.ടി അക്കാഡമിയിലെ വിദ്യാർത്ഥികൾ നഗരം ചുറ്റി നെയ്യാറ്റിൻകര ബോയ്സ് എച്ച് എസ്.എസിൽ എത്തുകയും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യസദാശിവനും ആർ.എം.ഓ ലീജ മോഹനും ചേർന്ന് ഏറ്റുവാങ്ങി.
നഗരസഭാ ചെയർപേഴ്സൻ ഹീബ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസി: അജി ബുധ ന്നൂർ സ്വാഗതവും സെക്രട്ടറി സജി ലാൽ നായർ റിപ്പോർട്ടും അവതരിപ്പിച്ചു. എക്സൈസ് സി.ഐ വൈ. ഷിബു വിഷയാവതരണവും സ്കൂൾ പ്രിൻസിപ്പൽ ജോയി ജോൺ കരുതൽ പ്രതിഞ്ഞ ചൊല്ലി കൊടുക്കുകയും ചെയതു.
ജേർണലിസ്റ്റ് ഫോറം പ്രോഗ്രാം കോ സിനേറ്റൻ ഗിരീഷ് പരുത്തി മഠം അവ തരിപ്പിച്ച കരുതൽ സമേളനത്തിൽ വാർഡ് മെമ്പർ ഉഷാകുമാരി എക്സൈസ് എസ്.ഐ ഹിറോഷ്, വൈസ്പ്രിൻസിപ്പൽ കല ജി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ടി.എ പ്രസി: മധുകുമാരൻ നായർ നന്ദിയും അറിയിച്ചു.
നെയ്യാറ്റിൻകര നഗരസഭ ജനറൽ ആശുപത്രി എക്സൈ എന്നിവയുടെ സഹകരണത്തോടെയാണ് കരുതലിന്റെ മൂന്നാം ഘട്ടം നടത്തുന്ന തെന്നും
നെയ്യാറ്റിൻകരയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുവാനും കരുതലിന്റെ മൂന്നാം ഘട്ടം തീരുമാനിച്ചു.