ഉഴമലയ്ക്കൽ : പുതുക്കുളങ്ങര സി എസ് ഐ സീയോൻപുരം ഡിസ്ട്രിക്ട് സഭയുടെ പുതിയ ദൈവാലയത്തിന്റെ പ്രതിഷ്ഠയും ഏകദിന കൺവെൻഷനും നടന്നു. ദൈവാലയത്തിന്റെ പ്രതിഷ്ഠ കർമ്മം ദക്ഷിണ കേരള മഹാ ഇടവക റൈറ്റ് റവ. എ ബിഷപ്പ് ധർമ്മരാജ് റസ്സലാം നിർവ്വഹിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ റവ ജി ഡേവിഡ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റവ. ടി.എഫ് ജസ്റ്റിൻ കുമാർ ആശംസകൾ പറഞ്ഞു.
ചർച്ച സെക്രട്ടറി ജയപ്രകാശ് ഡി. ഇ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വൈകുന്നേരം ആറ് മുപ്പതിന് ശേഷം സിഎസ്ഐ നെല്ലിക്കുഴി റവ അർണോൾഡ് വിൻ ഗിൽബർട്ട് അധ്യക്ഷതയിൽ നടന്ന ഏകദിന കൺവെൻഷനിൽ പ്രൊഫസർ ഐസക്ക് ലേവി തിരുവനന്തപുരം പ്രഭാഷണം നടത്തി.