തിരുവനന്തപുരം : തുമ്പ പോലീസും ജില്ല ലേബർ ഓഫീസും ചേർന്ന് സംയുക്തമായി അന്യസംസ്ഥാന തൊഴിലാളികൾക്കയി മെഡിക്കൽ ക്യാമ്പും ലേബർ കാർഡ് വിതരണവും നടത്തി. സൈബർ സിറ്റി എ.സി.പി യുടെ നിർദ്ദേശ ത്തെ തുടർന്നാണ് ക്യാമ്പ്.
കുളത്തൂർ ആശാൻ സ്മാരക ഹാളിൽ വച്ചു നടന്ന ക്യമ്പിൽ കൗൺസിലർ മേടയിൽ വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.
തുമ്പ എസ്.ഐ വി.എം. ശ്രീകുമാർ, കഴക്കൂട്ടം ലേബർ ഓഫീസർ കൃഷ്ണ കുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. വേണുഗോപാൽ പേരൂർക്കട ഗവ. ഹോസ്പിറ്റൽ, ഡോ. പോൾ ജനറൽ ഹോസ്പിറ്റൽ തുടങ്ങിയവർ പങ്കെടുത്തു.