ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ മങ്ങാട്ടുപാറ ഖനനം അനുവദിക്കില്ല. മങ്ങാട്ടുപാറ സംരക്ഷണസമിതിയുടെ നാട്ടുകാരുടെയും പ്രതിക്ഷേധം ശക്തമാകുന്നു. കലക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ ഉഴമലയ്ക്കൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 50ലെ റീസർവേ 399/1,2 എന്നിവയിൽപ്പെട്ട സർക്കാർ ഭൂമിയിലെ പാറ ഖനനം ചെയ്യുന്നതിന് കഴിഞ്ഞ വർഷം മേയ് 15ന് റവന്യുവകുപ്പ് നിരാക്ഷേപ പത്രം നൽകിയത്.
കൂടാതെ ബ്ലോക്ക് നമ്പർ 49 ൽ റീസർവേ 59/3ൽപ്പെട്ട സർക്കാർ ഭൂമിയിലെ പാറ ഖനനം ചെയ്യുന്നതിന് കഴിഞ്ഞ മേയ് 27നുമാണ് നിരാക്ഷേപ പത്രം നൽകിയത്. ഇതേ തുടർന്നാണ് കെ.എസ്.യു ഉഴമലയ്ക്കൽ മണ്ഡലം കമ്മിറ്റിയും മങ്ങാട്ടുപാറ സംരക്ഷണസമിതിയും നാട്ടുകാരും പ്രതിക്ഷേധവുമായി രംഗത്തു എത്തിയത്.
നിരാക്ഷേപ സാക്ഷ്യപത്രത്തിന്റെ കാലാവധി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ലീസ് നൽകുന്ന തീയതി മുതൽ പത്തു വർഷം ആയിരിക്കും. കൂടാതെ പാറ ഖനനം നടത്താൻ നിരവധി നിബന്ധനകൾ പാലിക്കണമെന്നും വിവരാവകാശ രേഖയിൽ പറയുന്നു. രണ്ടു പാറകളും തമ്മിൽ ഒരു കിലോമീറ്ററോളം ദൂരം ഉണ്ട്. റവന്യുവകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർ ശക്തമായ പ്രക്ഷോഭത്തിലാണ്.
വേനൽകാലമായാൽ പ്രദേശത്ത് കുടിവെള്ള ക്ഷാമം വളരെ രൂക്ഷമാണ്. മഴ കനിഞ്ഞാലും കുടി വെള്ളം കിട്ടാകനിയുമാണ്. വർഷങ്ങൾക്ക് മുന്നേ തന്നെ കുടിവെള്ളത്തിനായി ഇവിടെത്തെ ജനം നിരവധി പരാതികളും അപേക്ഷകളും നൽകി വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയൻ മങ്ങാട്ടുപറ കുടിവെള്ള പദ്ധതി കൊണ്ട് വരുന്നത്. ഇത് അട്ടിമറിച്ചാണ് സർക്കാർ ഭൂമി ഖനനം നടത്താൻ അനുവദിച്ചത് എന്നാണ് സമരക്കാർ ആരോപിക്കുന്നത്.
കുടിവെള്ള പദ്ധതി എത്രയും വേഗം പുനസ്ഥാപിയ്ക്കണം ആവശ്യമുന്നയിച്ച് പഞ്ചായത്ത് ഓഫീസിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
അതെ സമയം മങ്ങാട്ട്പാറ ക്വോറിയുടെ പ്രവർത്തനം അനുവദിക്കില്ലെന്നും പഞ്ചായത്ത് ഭരണ ഭരണസമിതിയും വ്യക്തമാക്കി. ഖനനം അനുവദിക്കില്ലെന്ന് ഏകകണ്ഠമായി തീരുമാനമെടുത്തതാണ് എന്നും ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ ഓരോ നിലപാടാണ് എടുത്തത് എന്നും ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റഹീം വ്യക്തമാക്കി.
മങ്ങാട്ട്പാറ പ്രദേശം പ്രകൃതി കനിഞ്ഞുനല്കിയ നാടിന്റെ സമ്പത്താണ്. പ്രദേശത്തെ പാറ ഘനനം ഇത് പ്രകൃതി ചൂഷണത്തിനൊപ്പം ഒരു പ്രദേശത്തെ വലിയ അപകടത്തിലേക്ക് തള്ളിവിടുന്ന ഒന്നുകൂടിയാണ്. പ്രളത്തിന്റെ ഓർമ്മകള്‍ കണ്ട കാഴ്ചകള്‍ നമ്മള് മറന്നിട്ടുണ്ടാവില്ല. അതുപോലെ ഇന്നാടിനെ കാർന്നു തിന്നു കൊണ്ടിരിയ്ക്കുന്ന കോറി മാഫിയകളെ ഇന്നാട്ടിൽ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ പക്ഷം. മരണം വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് ഇന്നാട്ടിലെ ഭൂരിപക്ഷ ജനാഭിപ്രായം.
മങ്ങാട്ട്പാറയിൽ ഭൂമി ക്വോറിമാഫികൾക്ക് ലീസിനു കൊടുത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊടിനാട്ടി
മങ്ങാട്ട്പാറയിൽ15 ഏക്കർ ഭൂമി സർക്കർ ക്വോറിമാഫികൾക്ക് ലീസിനു കൊടുത്തതായി വിവരാവകാശ രേഖകൾ
മങ്ങാട്ട്പാറയിൽ ഭൂമി ക്വോറിമാഫികൾക്ക് ലീസിനു കൊടുത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊടിനാട്ടി
മങ്ങാട്ട്പാറയിൽ15 ഏക്കർ ഭൂമി സർക്കർ ക്വോറിമാഫികൾക്ക് ലീസിനു കൊടുത്തതായി വിവരാവകാശ രേഖകൾ