പാലോട് : ഗവ. സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ അതെ ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാരനെ പാലോട് പോലീസ് അറസ്റ്റു ചെയ്തു. പാലോട്, മീൻമുട്ടി ചോനൻവിള റോഡരികത്ത് വീട്ടിൽ മണിക്കുട്ടൻ( 41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പാലോട് സി.എ സി.കെ മനോജ്, എസ്.ഐമാരായ സതീഷ് കുമാർ, ഭുവനേന്ദ്രൻ നായർ, സിപിഒമാരായ പ്രദീപ് രാജേഷ്, നിസ്സാം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.