തിരുവനന്തപുരം : രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും, ഭരണഘടനയും അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് കെ.എസ് ശബരിനാഥൻ എം.എൽ.എ. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചു കെ.എസ്.യു രാജ്ഭവനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് സൈദലി കായ്പ്പാടി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, സംസ്ഥാന ജന.സെക്രട്ടറി നബീൽ കല്ലമ്പലം, സംസ്ഥാന ഭാരവാഹികളായ ആദർശ് ഭാർഗവൻ, ഷബിൻഹാഷിം ജില്ലാ വൈസ് പ്രസിഡന്റ് ശരത് ശൈലേശ്വരൻ ജില്ലാ ജനറൽ സെക്രട്ടറിമാരായ ,അൻഷാദ്, ശ്രീജിത്ത്, ആദേഷ് സുധർമൻ, സജ്ന, സുഹൈൽ, പീറ്റർ എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ ക്യാംപസുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു.