കാട്ടാക്കട : വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വിളവൂർക്കൽ മലയം വാറുവിളാകത്തു വീട്ടിൽ നിശാന്ത് (20) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതി പ്ലാസ്റ്റിക് ചെടിചട്ടിയിൽ നട്ടുവർത്തിയ 61 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.
കാട്ടാക്കട എക്സൈസ് ഇൻസ്പക്ടർ ബി.ആർ.സുരൂപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആരും കാണാത്തവിധം ആണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത് കണ്ടെത്തിയത്. ഇയാൾക്ക് കഞ്ചാവ് വില്പന സംഘവുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നു.
അസി.എക്സൈസ് ഇൻസ്പക്ടർ വി.ജി. സുനിൽ കുമാർ, പ്രിവന്റീവ് ആഫീസർ രജ്ഞിത്, ഗിരീഷ്.വി., ശിശുപാലൻ, സി.ഇ.ഒ മാരായ ഹർഷകുമാർ, വിനോദ്, രാജീവ്, ഡബ്ള്യു.സി.ഇ.ഒ ഷീജാകുമാരി, ഡ്രൈവർ സുനിൽ പോൾ ജയിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.