ആര്യനാട് : വീട്ടിൽ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസിന് സാക്ഷി പറഞ്ഞ യുവാവിനെ വീടിനു നേരെ ആക്രമണം നടന്നത്. മാരുതി വാനും ബൈക്കും വീടിന്റെ ജനാലകളും അടിച്ചുതകർത്തു.
ആര്യനാട് കൊക്കോട്ടേല മൈലമൂട് സ്വദേശി 32 വയസുള്ള ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. മൈലമൂട് സ്വദേശികളായ രണ്ടു പേർ പോലീസിന്റെ പിടിയിലായതായി സൂചന. വ്യാഴാഴ്ച രാത്രി 8.45 ഓടെ മാരകായുധങ്ങളുമായി എത്തിയ നാലു പേർ ചേർന്ന് വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാനും സമീപം ഇരുന്ന ബൈക്കും അടിച്ചു തകർക്കുകയായിരുന്നു.
ശബ്ദം കേട്ട് വാതിൽ തുറന്നു പുറത്തിറങ്ങിയ ബിജുവിന്റെ നേരെ അക്രമികൾ ആയുധങ്ങളുമായി എത്തിയതോടെ വാതിൽ അടക്കുകയും അക്രമികൾ വാതിൽ ചവിട്ടി തുറന്നു. ഇതിനിടെ ബിജുവും പിതാവ് സുരേന്ദ്രനും വസന്തയും അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു.
ബിജുവും നാട്ടുകാരും പോലീസിനെ അറിയിച്ചതിനെ തുടർന്ന് ആര്യനാട് പോലീസ് സ്ഥലത്ത് എത്തി രണ്ടു പേർ പിടിയിലായതായും ഒരാൾ രക്ഷപ്പെട്ടതായും ബിജു പറഞ്ഞു. ബിജു, കിച്ചു, കണ്ണൂർ സ്വദേശി മഹേഷ് കണ്ടാലറിയുന്നവർ ചേർന്നാണ് ഈ ആക്രമണം നടത്തിയത് എന്ന് ബിജു പറഞ്ഞു.
കണ്ണൂർ സ്വദേശിയായ മഹേഷ് അയൽ വാസിയുടെ വീട്ടിൽ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസിനോട് സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് വീട് കയറി ആക്രമണം നടത്താൻ കാരണമെന്നാണ് ബിജു പറയുന്നത്. മറ്റുള്ളവർക്കായിയുള്ളവർക്കായുള്ള തിരച്ചിൽ നടത്തുന്നതായി ആര്യനാട് പോലീസ് പറഞ്ഞു.