തിരുവനന്തപുരം : സമാധാനം, സ്നേഹം, ത്യാഗം എന്നിവയുടെ തിളക്കമാണ് ശാന്തിഗിരി കുന്നില്‍ കാണുന്നതെന്ന് തെലുങ്കാന സ്പീക്കര്‍ പി.ശ്രീനിവാസ് റെഡ്ഡി. ശാന്തിഗിരി ജന്മദിന പൂജിത സമര്‍പ്പണാഘോഷങ്ങളുടെ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിലും തെലുങ്കാനയുടെ മറ്റ് പ്രദേശങ്ങളിലുമായി ശാന്തിഗിരിയുടെ അഞ്ച് നൈപുണ്യവികസന കേന്ദ്രം തുടങ്ങും. അന്നദാനം, ആതുര സേവനം, ആത്മബോധനം എന്ന ശാന്തിഗിരിയുടെ അടിസ്ഥാന മന്ത്രം ലോകം ഇതുവരെ ദര്ശിച്ചിട്ടുള്ളതിനെക്കാള് മഹത്തായ ആത്മമന്ത്രമാണ്. ഇവിടത്തെ ശുദ്ധമായ വായുവും വെള്ളവും കലര്‍പ്പില്ലാത്ത ഭക്ഷണവും രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതാണ്. അദ്ദേഹം പറഞ്ഞു.
ശാന്തിഗിരി വിദ്യാഭവന് സീനിയര്‍ സെക്കണ്ടറി സ്കൂളിലെ ഫിലാറ്റലി ക്ലബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ആശ്രമ സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ 93-ാം ജന്മദിനമാണ് നവപൂജിത സമര്‍പ്പണമായി ആഘോഷിക്കുന്നത്. സമ്മേളനത്തില്‍ സി. ദിവാകരന് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ഡി.കെ.മുരളി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യജ്ഞാനതപസ്വി, പാളയം ഇമാം ജനാബ്വി. പി. സുഹൈബ് മൌലവി, ശിവഗിരിമഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി.
വനിതാ കമ്മീഷന് അംഗം ഡോ.ഷാഹിദ കമാല്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ഉഴമലയ്ക്കല്‍ വേണുഗോപാലാല്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ഷാനിഫ ബീഗം, ജില്ലപഞ്ചായത്ത് അംഗം എസ്. രാധാദേവി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജി.കലാകുമാരി, സിന്ദൂരം ചാരിറ്റീസ് ചെയര്മാന് സബീര്‍ തിരുമല, സുരേഷ് രഘുനാഥ്, ബ്ലോക്ക്പഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എസ് നസീമ, സിപിഐ (എം) പോത്തന്‍കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.ജി.കവിരാജന്, സി.പി.ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗം അഡ്വ.എസ്. രാധാകൃഷണന് നായര്‍, തിരുവനന്തപുരം കോണ്‍ഗ്രസ് (എം) ജില്ല കമ്മിറ്റി സെക്രട്ടറി ഷോഫി പഞ്ചായത്തംഗം എസ്. സുധര്‍മ്മണി, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ്കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത. പി.എ,ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗം സത്പ്രഭ. എം.പി തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി നവനന്മജ്ഞാനതപസ്വി സ്വാഗതവും സ്വാമി പ്രണവശുദ്ധന്‍ ജ്ഞാനതപസ്വികൃതഞ്ജതയും പറഞ്ഞു.