കാട്ടാക്കട : തെരുവീഥികളെ അമ്പാടിയാക്കി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര നടന്നു. നാടും നഗരവും അമ്പാടിയാക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ ബാലഗോകുലം ശോഭായാത്ര നടന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു. പട്ടണങ്ങളിലും, കവലകളിലും, അമ്പലങ്ങളിലും ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു പന്തൽ കെട്ടി ആഘോഷത്തിന് തിരി തെളിഞ്ഞു.
നിശ്ചല ദൃശ്യങ്ങളും ഉറിയടിയും നൃത്തനൃത്യങ്ങളും ശോഭാ യാത്രക്ക് മിഴിവേകി. ശോഭായാത്ര വീക്ഷിക്കാന്‍ വന്‍ ജനാവലിയാണ് വിവിധയിടങ്ങളില്‍ ഉണ്ടായിരുന്നത്. ഉണ്ണിക്കണ്ണമാരും ഗോപികമാരും ഗ്രാമനഗര വീഥികളില്‍ നിറഞ്ഞു. നടന്നു തളര്‍ന്ന ഉണ്ണിക്കണ്ണന്മാരില് പലരും അമ്മമാരുടെ തോളില്‍ ഉറങ്ങിയായി പിന്നീടുള്ള യാത്ര. ചിലര്‍ വികൃതി കാട്ടാനും മറന്നില്ല. തിരുവനന്തപുരത്തു മുന്‍ ഡിജിപി ടിപി സെന്‍കുമാറുമായിരുന്നു മുഖ്യാഥിതി.

രാവിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ രാത്രി പന്ത്രണ്ട് മണിവരെ പൂജകളും, കലാ പരിപാടികളും നടന്നു. ശോഭയാത്രയോടനുബന്ധിച്ച് ഉറിയടി, സംഗീതാർച്ചന, കലശ പൂജ, കലശഭിഷേകം, വിശേഷാൽ പൂജ എന്നിവയും നടന്നു .