തിരുവനന്തപുരം : തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന് പെന്ഷന് അദാലത്ത് 2019 ആഗസ്റ്റ് എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രിന്റെ ഓഫീസില്‍വെച്ച് നടക്കും.
തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന് പോസ്റ്റ് ഓഫീസ് വഴി പെന്ഷന് കൈപ്പറ്റുന്ന പോസ്റ്റല്‍ പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരുടെ പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
പരാതികള്‍ 2019 ആഗസ്റ്റ് അഞ്ചിനകം സീനിയര്‍ പോസ്റ്റ് ഓഫീസ് സൂപ്ര്, തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന്, ജിപിഒ ബില്‍ഡിംഗ്, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് ''പെന്ഷന് അദാലത്ത്'' എന്ന്
രേഖപ്പെടുത്തണം.