നെടുമങ്ങാട് : ആര്യനാട് എക്സൈസ് ഉദ്യോഗസ്ഥന്റെ വീട് കയറി ആക്രമിച്ചു. ആക്രമണത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. മാണിക്യപുരം നല്ലിക്കുഴി കുറങ്ങണം ഷിൻരാജിന്റെ വീട് കയറി ആക്രമിക്കുകയും ഇവരെ തടയാൻ ശ്രമിച്ച അയൽവാസികളായ ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ചത്. ബിനു ഭാര്യ പ്രമീളക്കുമാണ് വെട്ടേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ ജനൽ പാളികൾ, ടിവിയും വീട്ടുപകരണങ്ങളും അടിച്ചു തകർത്തു.
നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി യുടെ നിർദ്ദേശത്തെ തുടർന്ന് വലിയമല പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയ എസ്ഐയും സംഘവും നടത്തിയ അന്വേക്ഷണത്തിൽ പ്രതികളെ ആംബുലൻസ് സർവീസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിച്ച് സാഹസികമായി പിടികൂടുകയായിരുന്നു.
മാണിക്യപുരം നിരപ്പിൽ മധു എന്നു വിളിക്കുന്ന സനൽകുമാർ (44), കന്യാരുപാറ താരാ ഭവനിൽ സായിപ്പ് എന്ന് വിളിക്കുന്ന അനീഷ്, (30) മുളയറ ഉണ്ടപ്പാറ സുജിത്ത് എന്നു വിളിക്കുന്ന വിഷ്ണു പ്രഭ (31) എന്നിവരെയാണ് പിടിയിലായത്. പ്രതികളിൽ നിന്നും ഒരു വാളും കണ്ടെടുത്തു.
പ്രതിയായ മധുവിന്റെ വീട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും തിരക്കി പോയതിൽ എക്സൈസ് ഉദ്യോഗസ്ഥനായ ഷിൻരാജിന് പങ്കുണ്ടെന്ന വിരോധത്താലാണ് ഈ ആക്രമണം നടത്തിയതെന്നാണ് പോലീസ് അറിയിച്ചു.
വലിയമല എസ്ഐ വി.സുരേഷ് കുമാറിന്റെ നേതൃത്ത്വത്തിൽ എസ്ഐ ബാബു, മുരുകൻ, അഖിൽ, അനിൽ, ഋഷാദ്, സുമീർ, അജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.