തിരുവനന്തപുരം : ടിക് ടോക് താരമായിരുന്ന കൊല്ലം സ്വദേശി ഒമ്പതു വയസുകാരി ആരുണി യുടെ വിയോഗത്തെ തുടർന്ന് ദേശീയ ജനജാഗ്രത പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി യുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടിക് ടോക് എന്ന മാധ്യമത്തെ ആഴത്തിൽ വിശകലനം ചെയ്യുന്നത്. ലൈക്കും കമന്റും ലഭിക്കാനായി ഏത് ആഭാസവും കാട്ടുന്ന ഒരു യുവത്വം ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. അത്തരക്കാരെ നിഷിദ്ധമായി വിമർശിച്ചും അത്തരം പ്രവർത്തികളെ തിരുത്തികൊണ്ടുമാണ് ഫേസ്ബുക്ക് പോസ്റ്റ്.
യുവത്വം എത്രമാത്രം തെറ്റായ രീതിയിലാണ് ടിക്ടോകിനെ ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ ഉടനീളം തുറന്നുകാട്ടുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ടിക്ടോകിൽ ലൈകിനു വേണ്ടി ലൈംഗീക ചുവയോടുകൂടിയ ഒരു പരിപാടികൾ അവതരിപ്പിക്കുന്നു. സമൂഹത്തിലേക്ക് ടിക്ടോക് എന്ന മാധ്യമത്തെ തെറ്റായ രീതിയിലേക്ക് ചിത്രീകരിക്കപ്പെടുന്നതിനു കാരണമാകുന്നതാണ് ഇത്തരക്കാരുടെ ഇടപെടൽ.
വൈറൽ ആകുക എന്ന ലക്ഷ്യത്തോടെ അപകടകരമാം വിധം ട്രെയിനിൽ തൂങ്ങികിടന്നും ബസ്സിന് മുന്നിലേക്ക് ചാടിയുമെല്ലാം അഭ്യാസപ്രകടനം നടത്തുന്നവരുമുണ്ട് ടിക്ടോകിൽ. അത്തരക്കാരെയെല്ലാം വിമർശിച്ചുകൊണ്ടാണ് അജി ബി. റാന്നി തന്റെ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നത്. ടിക്ടോക് എന്ന മാധ്യമത്തിന്റെ നല്ല മുഖം മറക്കുന്ന തലത്തിലേക്ക് അനാവശ്യ പ്രവർത്തികളെ കൊണ്ടെത്തിക്കരുതേ എന്ന ഓർമപ്പെടുത്താലും പോസ്റ്റിന്റെ ഭാഗമായി അജി ബി. റാന്നി മുന്നോട്ടുവെക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം... ലിങ്ക് ചുവടെ