ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 2019 ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണ് ഇത്. നേരത്തെ രാഹുലും രോഹിത്തും ഇന്ത്യയ്ക്കായി സെഞ്ചുറി കരസ്ഥമാക്കിയിരുന്നു. ചരിത്രമെഴുതി രോഹിത് ശർമ്മ.
കുമാർ സംഗക്കാരയുടെ റെക്കോർഡ് മറികടന്നു. ശ്രീലങ്കയ്ക്കെതിരെയായിരുന്നു രോഹിത് ശർമ്മയുടെ സെഞ്ചുറി. ഒരു ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇത്. ആകെ ലോകകപ്പ് സെഞ്ചുറികളിൽ സച്ചിനൊപ്പമാണ് നിലവിൽ രോഹിത് ശർമ്മയുടെ നേട്ടം. കെഎൽ രാഹുലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിട്ടുണ്ട്. ലോകകപ്പിൽ രാഹുലിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്.
ഓപ്പണർമാരുടെ തകർപ്പൻ സെഞ്ചുറികൾ.(രാഹുൽ 111,രോഹിത് 103), ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി(5) രോഹിതിന്, ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ ഇന്ത്യയുടെ രോഹിത്.( 647റൺസ്), ലോകകപ്പിൽ സച്ചിന് ശേഷം 600 റൺസ് നേടുന്ന ബാറ്റ്സ്മാൻ. (സച്ചിൻ 673 റൺസ്), ലോകകപ്പ് സെഞ്ചുറികളി ൽ സച്ചിനൊപ്പം രോഹിത്, ഒന്നാം വിക്കറ്റിൽ രാ - റോ സഖ്യത്തിന് റെക്കോർഡ് കൂട്ടുകെട്ട്, ഓപ്പണർ കെ എൽ രാഹുലിനു കന്നി ലോകകപ്പ് സെഞ്ചുറി, ബുംറക്കു 3 വിക്കറ്റ്, ലങ്കൻ നിരയിൽ എയ്ഞ്ചലോ മാത്യൂസിനും കന്നി ലോകകപ്പ് സെഞ്ചുറി, ലസിത് മല്ലിങ്കയ്ക്കു ലോകകപ്പുകളിൽ ഇതുവരെ 56 വിക്കറ്റ് നേട്ടം, ദക്ഷിണാഫ്രിക്ക വിജയിച്ചാൽ സെമിയിൽ ഇന്ത്യ കിവീസിനെയും ഓസീസ് ഇംഗ്ലണ്ടിനെയും നേരിടും. ജൂലൈ 9 നു ആദ്യ സെമി.




