വർക്കല : പൊലീസ് നടത്തിയ ‘ഓപ്പറേഷൻ റോമിയോയിൽ’ 60 പൂവാലന്മാരെ അറസ്റ്റ് ചെയ്തു. വർക്കല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ, കോളേജ്, ട്യൂട്ടോറിയൽ കോളേജ് എന്നിവ അടക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ വിദ്യാർത്ഥിനികളെയും മറ്റ് പെൺകുട്ടികളെയും ശല്യം ചെയ്തവരാണ് പിടിയിലായത്. തിരക്കുള്ള സമയങ്ങളിൽ വിദ്യാലയങ്ങളുടെ സമീപത്തും ബസ് സ്റ്റോപ്പുകളിലും പൂവാലശല്യം രൂക്ഷമാണെന്നുള്ള വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ രാവിലെ 8 മണി മുതൽ 1 മണി വരെ വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ആണ് പിടികൂടിയത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
3 പേർ ചേർന്ന് സഞ്ചരിച്ച മോട്ടേർ സൈക്കിൾ,ലൈസ്സൻസോ മറ്റ് റിക്കോർഡുകളോ ഇല്ലാത്ത മോട്ടേർ സൈക്കിൽ, പ്രത്യേക തരം സൈലൻസർ ഘടിപ്പിച്ച് അമിത ശബ്ദം ഉണ്ടാക്കി വന്ന ചെറുപ്പക്കാർ, എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിടികൂടിയ ചിലരുടെ ശരീരത്ത് നിന്നും കഞ്ചാവ് നിറച്ച സിഗററ്റ്, മറ്റ് പുകയില ലഹരി ഉല്പന്നങ്ങൾ എന്നിവ കണ്ടെത്തി.
ചെറുന്നിയൂർ ഗവ: എച്ച്.എസ്.എസ് ,വർക്കല ഗവ: എച്ച്.എസ്.എസ്,വർക്കല എസ്.എൻ കോളേജ് എന്നീ വിദ്യാഭ്യാസ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് മിന്നൽ പരിശോധന നടത്തിയത്. അമിത വേഗതയിൽ വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കാനും,18 വയസ്സ് തികയാത്ത കുട്ടികൾക്ക് വാഹനം നൽകിയ രക്ഷകർത്താക്കളുടെ പേരിൽ മോട്ടോർ വാഹന വകുപ്പ് നിയമ പ്രകാരം മറ്റ് നടപടികൾ സ്വീകരിക്കാനും നടപടിഎടുത്തു.
വർക്കല പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ ശ്യാംജി എന്നിവരുടെ നേതൃത്വത്തിൽ വർക്കല പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ മാരായ ബിജു, മുരളീധരൻ, മധുലാൽ, രാധാകൃഷ്ണൻ സി.പി.ഒ മാരായ സതീശൻ, അനൂജ്, ഷമീർ, അജീസ്, കിരൺ, കിരൺ വി.എസ്,നാഷ്, അബിനുഷാ, സലാം, സൂരജ് എന്നിവര് നേതൃത്വം നല്കി. വരും ദിനങ്ങളിൽ പ്രദേശത്തു പോലീസിന്റെ പ്രത്യേക നിരീകഷണം ഉണ്ടാകും എന്നും വർക്കല പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ പറഞ്ഞു.





