വർക്കല : വർക്കലയിൽ 19 വർഷങ്ങൾക്കു മുൻപ് 200 ലിറ്റർ സ്പിരിറ്റ് കൈവശം വച്ച് വിൽപന നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളികളായ രണ്ടു പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൾ ചിറ്റാൻറ്റിൻകര സ്വദേശികളായ കൊച്ചുമണി(52), കുഞ്ഞുമോൻ(43) എന്നിവരെയാണ് പിടികൂടിയത്.
പോലീസ് പറയുന്നത് :-
2000 സെപ്റ്റംബർ 29ൽ പാളയംകുന്ന് ജനത ജംഗ്ഷനിൽ കൊച്ചുമണിയുടെ ഉടമസ്ഥതയിലുള്ള KL.01.K9802 നമ്പരുള്ള ഓട്ടോറിക്ഷയിൽ 1 ലിറ്റർ വീതം സ്പിരിറ്റ് നിറച്ച് 200 കുപ്പികളിലാക്കി പ്രദേശത്ത് എത്തിച്ചു വിൽപ്പന നടത്തുന്നതിനിടെ അന്ന് ഈ കേസിലെ ഒന്നാം പ്രതിയായ കൊച്ചുമണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാം പ്രതിയായ കുഞ്ഞുമോൻ രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇൻസ്പെക്ടറായിരുന്ന ഡി.രാജേന്ദ്രനാണ് ഒന്നാം പ്രതിയെ പിടികൂടിയത്. പിടികൂടുന്ന സമയത്ത് രണ്ടാം പ്രതി പോലീസിനെ കണ്ട് 150 മില്ലി നിറച്ച 90 കവർ ചാരായം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഈ കേസിൽ റിമാന്റിൽ പോയ ഒന്നാം പ്രതി ജാമ്യം എടുത്ത ശേഷം 19 വർഷമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. മംഗലാപുരത്ത് ജോലി നോക്കി വന്നിരുന്ന ഒന്നും, രണ്ടും പ്രതികൾ അടുത്തിടെ നാട്ടിൽ വന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറ്റിങ്ങൾ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.
വർക്കല പൊലീസ് ഇൻസ്പക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്യാംജി, എസ്.സി.പി.ഒ മുരളീധരൻ, സി.പി.ഒ ജയ് മുരുകൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.





