തിരുവനന്തപുരം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ തമിഴ്നാട് സ്വദേശികളെ ആക്രമിച്ചു സ്വര്‍ണ്ണമാലയും, പണവും, മൊബൈല്‍ ഫോണും കവർന്ന കേസിലെ പ്രധാന പ്രതിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി. നേമം പൊന്നുമംഗലം, ഹസീന മന്‍സിലില്‍ ഷാജി എന്നു വിളിക്കുന്ന ഷാജി (36)യെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളോടൊപ്പം കവർച്ചക്ക് കുടെയുണ്ടായിരുന്ന സ്ത്രീയും പുരുഷനും നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. വേളിയിൽ നിന്നും ജോലി കഴിഞ്ഞ് കുലശേഖരത്തേക്ക് പോയ തമിഴ്നാട് സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാര്‍ തടയുകയും ഷാജിയും കൂട്ടാളികളും ചേർന്ന് ഇവരെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും പണവും കവരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
തിരുവല്ലം വണ്ടിത്തടം കുരിശടി ഭാഗത്ത് വെച്ച് സ്ത്രീയൂള്പ്പെടുന്ന സംഘവും പിന്നാലെ ബൈക്കിലെത്തിയവരും ചേര്‍ന്ന് കാറിനെ തടഞ്ഞ് കാറിലൂണ്ടായിരുന്ന യുവാക്കളെ മർദിച്ച ശേഷം രണ്ടേകാല്‍ പവന് വരുന്ന സ്വര്‍ണ്ണമാലയും മൊബൈൽ ഫോണുകളും
കവരുകയായിരുന്നു.
സംഭവം നടന്നയുടന്‍ പോലീസ് നടത്തിയ ഊര്ജ്ജിതാന്വേഷണത്തില് പാലപ്പൂര് വാടകയ്ക്ക് താമസിക്കുന്ന അഞ്ചുതെങ്ങ് സ്വദേശി ഉഷയെയും ഇവര്‍ക്കൊപ്പം താമസിക്കുന്ന പുന്തുറ സ്വദേശി മുഹമ്മദ് ഇജാസിനെയും പിടികൂടിയിരുന്നു. എന്നാല്‍ സംഘത്തലവനായ ഷാജിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് വിവിധ ജില്ലകളില്‍ മാറി മാറി ഷാഡോ പോലീസ് നടത്തിയ അനേഷണത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി ദിനേന്ദ്ര കശ്യപ് ഡി.സി.പി ആര്.ആദിത്യ,സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പ്രമോദ് കുമാര്‍,കണ്ട്രോള് റും ഏ.സി ശിവസുതന്‍ പിള്ള, തിരുവല്ലം എസ്.എച്ച്.സജികുമാര്‍, എസ്.ഐ സമ്പത്ത്, ഷാഡോ എ.എസ്.ഐമാരായ യശോധരന്, ലഞ്ചു ലാല്‍, ഷാഡോ ടീമാംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


