കാട്ടാക്കട : ഇന്നത്തെ സമൂഹത്തിലെ വിദ്യാർത്ഥികളിൽ അപകടകരമായ അവസ്ഥയിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ് മദ്യവും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും എന്നാൽ നമ്മുടെ തലമുറയെ അതിൽ നിന്നും മുക്തരാക്കി ലഹരിവിരുദ്ധ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി എക്സൈസ് വകുപ്പും പോലീസ് സേനയും സംയുക്തമായി ആരംഭിച്ച ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന ബോധവൽക്കരണ ക്ലാസ് കാട്ടാക്കട വിശ്വദീപ്തി സ്കൂളിൽ സംഘടിപ്പിച്ചു.
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ.ഷിബു ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. അറിഞ്ഞോ അറിയാതെയോ ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിലെ കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താനും അവർക്ക് ശരിയായ ദിശാബോധം സാധ്യമാക്കാനും ആയി കുറ്റവും ശിക്ഷയും ഈ വിഷയത്തെ ആസ്പദമാക്കി കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ബിജുകുമാർ ക്ലാസെടുത്തു.
ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികളും, സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർക്ക് ലഭിക്കേണ്ട നിയമപരിരക്ഷയും നീതിയും വിദ്യാർത്ഥി മനസ്സിൽ ദൃഡമാക്കുകയും പരിഷ് കരിച്ച നിയമ സംഹിതകളെ പരിജയപ്പെടുത്തിയും വളരെ പ്രയോജനപ്രദമായ രീതിയിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ശേഷം സന്ധ്യ ഐ.പി.എസ് ആശയ അനുവാദം നൽകി ജനമൈത്രി പോലീസ് വിഭാഗത്തിലെ തീയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച പാഠം1 ഒരു മദ്യപന്റെ ആത്മകഥ ഇന്ന് ലഘു നാടകം ഈ ബോധവത്കരണ ക്ലാസ് അർത്ഥപൂർണ്ണം ആക്കി.
സ്കൂൾ മാനേജർ ഫാദർ ഡോക്ടർ വർഗീസ് നടുതല, പ്രിൻസിപ്പാൾ ടോമി ജോസഫ് ഇളംതുരുത്തിൽ, വൈസ് പ്രിൻസിപ്പാൾ ശോഭ, പിടിഎ പ്രസിഡൻറ് പുഷ്പലാലി, സ്റ്റാഫ് സെക്രട്ടറി സനൽ കുമാർ, പിടിഎ എക്സിക്യൂട്ടീവ് അംഗം വിജയകുമാർ, തുടങ്ങിയവർ പങ്കെടുത്തു




