കാട്ടാക്കട : മണ്ഡലം ലഹരി വിമുക്ത മണ്ഡലമാക്കുന്നതുമായി ബന്ധപ്പെട്ട് കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ ഐബി സതീഷ് രൂപം നൽകിയ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ 'കൂട്ട്' ന്റെ ഭാഗമായും, എക്സൈസ് വിമുക്തിയുടെ പേയാട് കണ്ണാശ മിഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ബോധവൽകരണ ക്ലബ്ബിന്റെയും, കാട്ടാക്കട റെയിഞ്ചിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പേയാട് ജംഗ്ഷൻ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്ക് ലഹരിക്കെതിരായ സന്ദേശം നൽകുകയും ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുകയും ലഘുലേ ഘകൾ വിതരണം നടത്തുകയും ചെയ്തു.
ഐബി സതീഷ് എംഎൽഎ ഉത്ഘാടനം ചെയ്ത പരിപാടിയിൽ കാട്ടാക്കട റെയിഞ്ച് ഇൻസ്പക്ടർ ബി.ആർ.സുരൂപ് ബോധവൽകരണ ക്ലാസ് നയിക്കുകയും സ്കൂൾ മാനേജർ ആനന്ദ് കണ്ണശ്ശ ബോധവൽകരണ സന്ദേശം നൽകുകയും ചെയ്തു. കാട്ടാക്കട റെയിഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ സ്കൂൾ ടീച്ചർമാർ, പിടിഎ ഭാരവാഹികൾ സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥി നികൾ തദ്ദേശവാസികൾ, വ്യാപാരി വ്യവസായ ഭാരവാഹികൾ എന്നിവർ ബോധവൽകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു


