കിളിമാനൂർ : ഭർത്താവിൻറെ അമിത ലഹരി ഉപയോഗത്തെ തുടർന്ന് മനംനൊന്ത് യുവതി കത്തെഴുതി വെച്ച ശേഷം വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു. കിളിമാനൂർ വെള്ള ല്ലൂർ മുട്ടച്ചൽ വല്ലക്കോട് വിനീത ഭവനിൽ വിജയകുമാർ, രാധാ ദമ്പതികളുടെ മകൾ വിനീത ( 23) ആണ് മരിച്ചത്.
നാലും , ഒന്നരയും വയസുള്ള രണ്ടു പെൺകുട്ടികളുടെ മാതാവാണ് മരിച്ച വിനീത. 5 വർഷം മുമ്പായിരുന്നു വിവാഹം. അമിതമായി ലഹരിക്കടിമയായ ഭർത്താവിനെ ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയാത്തതിലുള്ള മനോവിഷമത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവും കുട്ടികളുമൊത്ത് മാതാപിതാക്കളുടെ വീട്ടിലായിരുന്നു വിനീത താമസിച്ചു വന്നിരുന്നത്.
സംഘം ചേർന്നുള്ള ഭർത്താവിൻറെ അമിത ലഹരി ഉപയോഗത്തിൽ സഹികെട്ട വിനീത ഭർത്താവിനെ വകവരുത്തുന്നതിനെ കുറിച്ചുപോലും ചിന്തിച്ചിരുന്നതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു. അത് കുട്ടികളുടെ ഭാവി ജീവിതത്തിന് കളങ്കമാകുമെന്നതിനാൽ പിൻതിരിയുകയായിരുന്നുവത്രെ. ആർ ഡി ഒ യുടെ സാന്നിധ്യത്തിൽ കിളിമാനൂര്‍ പോലീസ്സ് ഇന്‍ക്വസ്ററ് തയാറാക്കി. ഭർത്താവ്: സുധീഷ്, മക്കൾ: സുരക്ഷിത, സുകൃത. കിളിമാനൂർ പോലീസ് കേസെടുത്തു.