നെടുമങ്ങാട് : പാതിനഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് നെടുമങ്ങാട് എക്സൈസ് സംഘം കോലിയക്കോട് വെളളാണിക്കലിൽ നടത്തിയ പരിശോധനയിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
ശാസ്തവട്ടം സ്വദേശി അമൽ (21) എക്സൈസിന്റെ പിടിയിലായത്. പ്രതി കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ- 07-എൻ 9787 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്തു.
പരിശോധനയിൽ പിഒ അനിൽകുമാർ സിഇഒ മാരായ ബിജു , പ്രശാന്ത്, ഗോപകുമാർ , ഡ്രൈവർ സജീബ് എന്നിവരടങ്ങിയ സംഘം പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.




