കാട്ടാക്കട : പൂവച്ചൽ ഗ്രാമ പഞ്ചായത്തിന്റെ അധിനതയിൽ ഉള്ള കാട്ടാക്കട പൊതു ചന്തയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. ഇതിനായുള്ള പ്രരംഭനടപടികൾ ആരംഭിച്ചതായി പൂവച്ചൽ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ അറിയിച്ചു. ആദ്യഘട്ടമെന്നോണം ചന്തയുടെ ഇരുകവാടങ്ങളിലും മൽസ്യ ചന്ത, കുലക്കട ഉൾപ്പെടെ വിവിധ ഭാഗങ്ങളിലുമായി ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിനായി എട്ടോളം തൂണുകൾ സ്ഥാപിച്ചു. ചന്തയിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കു തടയിടുന്നതിന്റെ ഭാഗമായാണ് മൂന്ന് ലക്ഷം രൂപ രൂപ ചിലവിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.
ചന്തക്കുള്ളിലും കൂടാതെ റോഡിന്റെ വശങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. ക്യാമറയുടെ അനുബന്ധ യൂണിറ്റുകൾ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ആണ് സ്ഥാപിക്കുക. പുറത്തു നിന്നുള്ള കച്ചവട സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ ചന്തക്കുള്ളിൽ നിക്ഷേപിക്കുന്നതായും കച്ചവടക്കാരെ പറ്റിച്ചു കള്ളനോട്ടു മാറ്റി എടുക്കുന്ന സംഘങ്ങൾ ചന്ത കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്നതായും എന്നുള്ള നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി എന്നും പ്രസിഡന്റ് കെ രാമചന്ദ്രൻ പറഞ്ഞു.




