തിരുവനന്തപുരം : അമ്പൂരി കൊലപാതക കേസിലെ മുഖ്യപ്രതി അഖില്‍ എസ്.നായര്‍ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പട്ടാളക്കാരനായ അഖിലിനെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ അഖിലിനെ പൊലീസ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതോടെ അമ്പൂരി കൊലപാതകത്തിലെ മൂന്നു പ്രതികളും പോലീസ് പിടിയിലായി. അഖിലിന്റെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുല്‍ ഇന്ന് പൂവാര്‍ പോലീസിന്റെ പിടിയിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഖില്‍ കേരളം വിടുകയായിരുന്നു. മലയന്‍കീഴില്‍ നിന്നാണ് രാഹുലിനെ പൂവാര്‍ പോലീസ് പിടികൂടിയത്.
എന്നാല്‍ പൊലീസ് ഇയാള്‍ വരുന്നുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലേക്ക് അഖിലിനെ കൊണ്ടുപോയി. അഖില്‍ എസ്.നായര്‍ ലഡാക്കിലെ സൈനിക കേന്ദ്രത്തില്‍ തന്നെയുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു. അഖിലിനെ പുറത്തേക്ക് വിടരുതെന്ന് സൈന്യത്തോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കഞ്ചാവ് മണിയന് എന്ന് പേരുള്ള അഖിലിന്റെ അച്ഛന് രാജപ്പന് നായര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊലപാതകത്തില്‍ രാജപ്പന് നായരുടെ പങ്ക് എന്താണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രാജപ്പന് നായരുടെ ക്രിമിനല്‍ പശ്ചാത്തലം വിശദമായി പഠിച്ച ശേഷം കൊലപാതകത്തില്‍ ഇയാളുടെ പങ്ക് എന്താണ് എന്ന് തിരിച്ചറിയാനാണ് പൊലീസ് ഒരുങ്ങുന്നത്.
രാഹുല്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയെന്ന് പിതാവ് മണിയന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നില്ല. പിടിയിലായതോടെ രാഹുല്‍ കുറ്റം സമ്മതിച്ചിരുന്നു. കാറില്‍ വെച്ച് കഴുത്തു ഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയത്. മരണം സംഭവിച്ചതോടെ പറമ്പില്‍ കുഴിച്ചുമൂടിയെന്നും രാഹുല്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കേസില്‍ ഇവരുടെ സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
ജൂലൈ 24നാണ് പൂവാര്‍ സ്വദേശിനി രാഖിമോളെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രാഖിയെ വിളിച്ചുകൊണ്ടുവരാന്‍ നെയ്യാറ്റിന്‍കരയില്‍ കാറുമായി എത്തുമ്പോൾ അഖില്‍ ഒപ്പമുണ്ടായിരുന്നു. രാഖിയെ ഇരുത്തി കാര്‍ ഓടിച്ചതും അഖില്‍ തന്നെയാണ്. പക്ഷെ വിവാഹ കാര്യം പറഞ്ഞപ്പോള്‍ അഖില്‍ രാഖിയുമായി തർക്കം ഉണ്ടായി. കാറിന്റെ പിന്‍സീറ്റില്‍ കയറിയ ശേഷം അഖില്‍ രാഖിയുടെ കഴുത്തു ഞെരിച്ചു. അബോധാവസ്ഥയില്‍ അമ്പൂരിയിലെ വീട്ടില്‍ എത്തിച്ച രാഖിയുടെ കഴുത്തില്‍ കയറിട്ടു മരണം ഉറപ്പാക്കുകയാണ് താന്‍ ചെയ്തത്-രാഹുല്‍ പൊലീസിനോട് പറഞ്ഞു.
രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഭാര്യാഭര്ത്താക്കന്മാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരന് രാഹുലും ചേര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട് . രാഹുല്‍ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിനിടെ കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തി.
രാഖിയും അഖിലും ഫ്രെബുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്ന്, കേസിലെ മൂന്നാം പ്രതിയും പ്രതികളായ സഹോദരന്മാരുടെ അയല്‍ക്കാരനുമായ ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പൊലീസ് പറയുന്നു. ഇതിനുശേഷം മറ്റൊരു വിവാഹത്തിന് അഖില്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. രാഖിയുടെ മൃതദേഹത്തില്‍ നിന്നും താലിയും കണ്ടെത്തി. ഈ വിവരമടക്കം നേരത്തേ അഖിലിന്റെ കുടുംബത്തിന് അറിയാമായിരുന്നു. ഇനിയും ഏറെ ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛന് ആരോപിച്ചു.
കഴിഞ്ഞ മാസം 21-ന് വൈകുന്നേരം രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിലെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊച്ചിയില്‍ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാഖി വീട്ടില്‍ നിന്നുമിറങ്ങിയത്. എന്നാല്‍ അഖില്‍ ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാറില്‍ കയറ്റി അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി രാഖിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അന്വേഷണത്തില്‍.


