ചുള്ളിമാനൂർ : നെടുമങ്ങാട് പതിനാറാം കല്ല് സ്വദേശിയായ വിജയകുമാർ (39)ആണ് സൂറത്തിൽ കഡോധരയിൽ മരണപ്പെട്ടത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സൂറത്തിലെ മജുരഗേറ്റിലുള്ള എസ്.ഐ.ഡി.എസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വിജയകുമാർ ഇന്നലെ രാത്രി 8 മണിക്ക് മരണപ്പെട്ടതായി വലിയമല പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. ജോലി ആവശ്യമായി വിജയകുമാർ സൂറത്തിലെ കഡോധരയിൽ താമസിച്ചു വരുകയായിരുന്നു. അവിവാഹിതനാണ്.
മലയാളി യുവാവ് സൂറത്തിൽ കഡോധരയിൽ മരണപ്പെട്ടു
Tags


