ആര്യനാട് : ആര്യനാട് സമീപം പറണ്ടോട് ചേരപ്പള്ളിയിൽ ബൈക്കിൽ സിഗരറ്റ് വാങ്ങാനെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചു. ചേരപ്പള്ളി ബിജു ഭവനിൽ ഡാളി (64)യുടെ മാലയാണ് കവർന്നത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ കടയിൽ ബൈക്കിൽ എത്തിയവർ ഡാളിയോട് സിഗരറ്റ് ചോദിച്ചു അവർ സിഗരറ്റ് എടുക്കാൻ തിരിയുന്നതിനിടെ കഴുത്തിൽ കിടന്ന മാല പിടിച്ചു പറിക്കുകയായിരുന്നു. മാല കവർന്ന ശേഷം ആര്യനാട് ഭാഗത്തേക്ക് പോകുകയായിരുന്നു എന്ന് ഇവർ പറഞ്ഞു. തുടർന്ന് പരാതിയുടെ അടിസ്ഥാനന്നതിൽ ആര്യനാട് പോലീസ് കേസ് എടുത്തു. അന്വേക്ഷണം ആരംഭിച്ചു. അതെ സമയം മാല മുക്കുപണ്ടമായിരുന്നുവെന്ന് ആര്യനാട് പോലീസ് അറിയിച്ചു.


