നെടുമങ്ങാട് : ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയും കാർഷിക കർമ്മ സേനയും സംയുകതമായി ചെല്ലാംകോട് പാടത്ത് 35 വർഷങ്ങൾക്കു ശേഷം കൃഷിയിറക്കി. കർഷകനായ ചെല്ലാംകോട് സ്വദേശി കുട്ടന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കൃഷിയുടെ പാഠങ്ങൾ പഠിക്കുവാനായി ബിസിവി സ്കൂളിലെ കുട്ടികളും ഒപ്പം ചേർന്നു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പാടത്ത് നുരിയിട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ആർ സുരേഷ്,അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ ആനി റോസ്,കൗൺസിലർ സി ജി പ്രേമചന്ദ്രൻ,കൗൺസിലർ അജിത തുടങ്ങിയവർ പങ്കെടുത്തു.
ചെല്ലാംകോട് പാടത്ത് 35 വർഷങ്ങൾക്കു ശേഷം കൃഷിയിറക്കി
Tags