തിരുവനന്തപുരം : കേരളാ പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ജൂലൈ 5, 6 തീയതി നെടുമങ്ങാട് നടക്കുന്നു.5 ന് ജില്ലാ കമ്മിറ്റി യോഗം. നെടുമങ്ങാട് ജനമൈത്രി ഹാളിൽ നടന്ന യോഗം ഡി.വൈ.എസ്.പി, ഡി.സി.ആർ.ബി എൻ.വിജുകുമാർ ഉദ്ഘാടനം ചെയുതു. തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കെ.പി.എ. ബി.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി വി. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. നിർവ്വാഹക സമിതി അംഗം, കെ.പി.എ. ജെ.സുനിൽ കുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. നെടുമങ്ങാട് ഇൻസ്പെക്ടർ, എസ്.എച്ച്.ഒ വി. രാജേഷ് കുമാർ ആശംസകൾ പറഞ്ഞു. കെ.പി.എ. സെക്രട്ടറി റ്റി.എസ്.ബൈജു, ട്രഷറർ, ജി.വി.വിനു, നിർവ്വാഹക സമിതി അംഗം ജി.എസ്.കൃഷ്ണലാൽ എന്നിവർ സംസാരിച്ചു. ആർ.എസ്. ഷജിൻ കൃതജ്ഞത പറഞ്ഞു.
നാളെ ചുള്ളിമാനൂർ സാഫ് ആഡിറ്റോറിയത്തിൽ രാവിലെ 8.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും. കെ.പി.എ. ജില്ലാ പ്രസിഡന്റ് ബി.ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയൻമാൻ ആർ.എസ്.ബിജു സ്വാഗതം പറയും. റൂറൽ എ.ആർ.ക്യാമ്പ് അസിസ്റ്റന്റ് കമാണ്ടന്റ് ജെ. സുരേഷ്കുമാർ, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ്. അനിൽകുമാർ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.എ. വിദ്യാധരൻ, നെർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ദിനരാജ്, കെ.പി.ഒഎ പ്രസിഡന്റ് എസ്.ഷാജി, കെ.പി.എ. പ്രസിഡന്റ് ആർ.സി.സെന്തിൽ, പ്രസിഡന്റ് കെ.പി.എ., എസ്.എ.പി എസ്.കെ. കിരൺ, പ്രസിഡന്റ് കെ.പി.എ. ടെലി പി.ജയപ്രകാശൻ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് വൈകുന്നേരം 4.00 നു നടക്കുന്ന പൊതു സമ്മേളനം കെ.പി.എ. പ്രസിഡന്റ് ബി.ഹരിലാലിന്റെ അദ്ധ്യക്ഷതയിൽ വാമനപുരം നിയോജക മണ്ഡലം എം.എൽ.എ അഡ്വ.കെ.മുരളി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ.പി.എ. ജി.കിഷോർ കുമാർ സ്വാഗതം പറയും. ജില്ലാ പോലീസ് മേധാവി പി.കെ.മധു ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തും,
നെടുമങ്ങാട് ഡി.വൈ.എസ്.പി. സ്റ്റുവർട്ട് കീലർ, എസ്.ബി, ഡി.വൈ.എസ്.പി റ്റി.ശ്യംലാൽ, ഡി.സി.ബി, ഡി.വൈ.എസ്.പി എം.ആർ.സതീഷ് കുമാർ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് റ്റി.ബൈജു, കെ.പി.എ സംസ്ഥാന ട്രഷറർ എസ്.ഷൈജു, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, വാർഡ് മെമ്പർ അക്ബർ ഷാ, കെ.പി.ഒ.എ സെക്രട്ടറി എസ്.ഷിബു, സംസ്ഥാന നിർവ്വഹക സമിതി അംഗം ആർ.കെ.ജ്യോതിഷ്, കെ.പി.എ സെക്രട്ടറി എം.ദീപു, കെ.പി.എ, എസ്.എ.പി സെക്രട്ടറി എസ്.അജ്മൽഖാൻ, കെ.പി.എ.ടെലി സെക്രട്ടറി എസ്.ഷിബു എന്നിവർ പങ്കെടുക്കും. സ്വാഗത സംഘം ജനറൽ കൺവീനർ ആർ.അനിൽകുമാർ കൃതജ്ഞത പറയും.




