ആറ്റിങ്ങൽ : കരവാരം ഗ്രാമ പഞ്ചായത്തിലെ കല്ലമ്പലം പഴയ പോലീസ് സ്റേഷനു പുറകിലായി കിടന്നിരുന്ന നാറാണത്തുചിറ നവീകരിയ്ക്കുകയെന്നുള്ളത് നാട്ടുകാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. ഒടുവിൽ 20 ലക്ഷം രൂപ ചെലവഴിച്ച് കുളം നവീകരിച്ചു കൊണ്ട് 8 മാസം മുൻപ് മണ്ഡലത്തിൽ മത്സ്യകൃഷിയ്ക്ക് തുടക്കം കുറിച്ചു. അന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തിരുന്നു.
ഒരു കർഷക ഗ്രൂപ്പാണ് ഇതിനായി നേതൃത്വം നല്കിയത്. ഫിഷറീസ് വകുപ്പ് റോഹു , കട്ല , മൃഗാൾ എന്നീ നാടൻ ഇനങ്ങളിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ നല്കിയത് .
അഡ്വ. ബി സത്യൻ എംഎൽഎ യുടെ അദ്ധ്യക്ഷത വഹിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ് ദീപ സ്വാഗതവും , കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് , കരവാരം വൈസ് പ്രസിഡന്റ് സുരേഷ് കുമാർ ആശംസകളും അർപ്പിച്ചു. മറ്റു ജനപ്രതിനിധികൾ , രാഷ്ട്രീയ പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , കർഷകർ , നാട്ടുകാർ ,തുടങ്ങിയവർ പങ്കെടുത്തു.




